ഡേറ്റ പായ്ക്കുകളുടെ ആയുസ് കൂട്ടി, ഇനി ഒരു വര്‍ഷംവരെ

പ്രമോഷനല്‍ ഡേറ്റ പായ്ക്കുകളുടെ കാലാവധി 90 ദിവസത്തില്‍നിന്ന് ഒരു വര്‍ഷമാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഉയര്‍ത്തി. ഒരു ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചാല്‍ 90 ദിവസമായിരുന്നു കാലാവധി. ഓഫര്‍ തുടരണമെങ്കില്‍ ചെറിയൊരു ഇടവേള നല്‍കി വേണം വീണ്ടുമവതരിപ്പിക്കാന്‍. ഈ നിയന്ത്രണമാണു ട്രായ് നീക്കിയത്.  ഇപ്പോള്‍ 90 ദിവസത്തിനകം ഡേറ്റ വൗച്ചര്‍ ഉപയോഗിച്ചില്ളെങ്കില്‍ നഷ്ടമാകും. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഒരു വര്‍ഷം വരെ ഡേറ്റ കൂപ്പണുകള്‍ സൂക്ഷിക്കാം.
 റിലയന്‍സ് ജിയോ കൂടി രംഗത്തത്തെിയതോടെ മൊബൈല്‍ ഡേറ്റ വിപണി വന്‍ മല്‍സരം നേരിടുമ്പോഴാണു ട്രായ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. 
ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റഗുലേഷന്‍െറ (ടിസിപിആര്‍) 10ാം ഭേദഗതിയിലൂടെയാണു ട്രായ് ഡേറ്റ കാലാവധി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്. ചെറിയ തുകയ്ക്ക് കൂടുതല്‍ കാലാവധിയുള്ള ഡേറ്റ ഓഫറുകള്‍ ഉപയോഗിക്കുന്നവര്‍ക്കു ഗുണകരമാകാനാണ് തീരുമാനം എന്നു ട്രായ് വിശദീകരിക്കുന്നു. 
പുതിയ ഉപയോക്താക്കളെ നേടാനായാണു ടെലികോം സേവന ദാതാക്കള്‍ പ്രമോഷനല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കാലമുള്ള ഓഫറുകള്‍ അവതരിപ്പിക്കാനായാല്‍ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനും ടെലികോം സേവന ദാതാക്കള്‍ക്കു സാധിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.