മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ചാല്‍ കാശുവാരാം. വെറുതെ പുളുവടിക്കുകയല്ല, സംഗതി കാര്യമാണ്. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, ആപ്പിള്‍ സഫാരി, ഓപറ എന്നിവരാണ് കൂടുതല്‍ ആളുകളും നെറ്റില്‍ പരതാന്‍ ഉപയോഗിക്കുന്നത്. ഒരുകാലത്ത് പ്രിയങ്കരമായിരുന്ന ഇന്‍റര്‍നെറ്റ് എക്സ്പ്ളോറര്‍ പോലും ഇവക്കുമുന്നില്‍ അടിപതറിയിരുന്നു. പിന്നീടാണ് മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്‍ജിനായ ബിങ്ങും അടുത്തിടെ വിന്‍ഡോസ് പത്തിനൊപ്പം എഡ്ജ് എന്ന ബ്രൗസറും രംഗത്തിറക്കിയത്. എന്നിട്ടും അത്ര ശുഭകരമല്ല എഡ്ജിന്‍െറ ഭാവി. ഈവര്‍ഷം മെയില്‍ പുറത്തിറക്കിയ എഡ്ജിന് അതിവേഗം, ബാറ്ററി കാര്യക്ഷമത, മറ്റ് ബ്രൗസറുകളേക്കാള്‍ മേന്മ എന്നിവയുണ്ടെങ്കിലും ആഗോള വിപണിവിഹിതം അഞ്ചുശതമാനം മാത്രമാണ്. ഇത് കണ്ടറിഞ്ഞാണ് മൈക്രോസോഫ്റ്റ് പണച്ചാക്കുമായി ആളെപിടിക്കാന്‍ ഇറങ്ങിയത്. വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന നാലില്‍ മൂന്നുപേരും സിസ്റ്റത്തിന്‍െറ ഡിഫോള്‍ട്ട് ബ്രൗസറായി എഡ്ജിനെ കാണുന്നില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ എഡ്ജ് ഉപയോഗിക്കുന്നവര്‍ക് പണം നല്‍കാമെന്നാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ബിങ് റിവാര്‍ഡ്സിനെ പരിഷ്കരിച്ച മൈക്രോസോഫ്റ്റ് റിവാര്‍ഡ്സ് ഉപയോഗത്തിന് അനുസരിച്ച് പോയന്‍റുകള്‍ നല്‍കുകയാണ് ചെയ്യുക. എഡ്ജ്, ബിങ്, മൈക്രോസോഫ്റ്റ് സ്റ്റോറിലൂടെ ഷോപ്പിങ് എന്നിവക്കാണ് പോയന്‍റുകള്‍ ലഭിക്കുക. പദ്ധതി ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യം. ഈ പോയന്‍റുകള്‍ വൗച്ചറായോ ക്രെഡിറ്റുകളായോ ആമസോണ്‍, സ്റ്റാര്‍ബക്സ്, സ്കൈപ്, ഒൗട്ട്ലുക്ക് എന്നിവയില്‍ ഉപയോഗിക്കാം. ഇതിന് മൈക്രോസോഫ്റ്റ് ബിങ്ങിന്‍െ നിങ്ങളുടെ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിനായും സെറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.