ഭാഷ ഒരു പ്രശ്നമേയല്ല, ഷെയര്‍ചാറ്റില്‍

 തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ ഓരോ ഉപഭോക്താവിനും പോസ്റ്റിടാനും കമന്‍റ് ചെയ്യാനും അവസരമൊരുക്കുകയാണ് ഷെയര്‍ചാറ്റ്. നിലവില്‍ മലയാളം, ഹിന്ദി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളില്‍ ലഭ്യമാണ്. ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, കന്നഡ ഭാഷകളില്‍ ഉടന്‍ ലഭ്യമാക്കുമെന്നും അണിയറക്കാര്‍ പറയുന്നു. മറ്റ് ആപ്പുകള്‍ ഇംഗ്ളീഷ് ഉപയോഗിക്കുമ്പോള്‍ ഷെയര്‍ചാറ്റില്‍ മെനുവും സെറ്റിങ്സുകളും അടക്കം പ്രാദേശിക ഭാഷയിലാണ്. അതിനാല്‍ പ്രായമായവര്‍ക്കുപോലും കൈകാര്യം ചെയ്യാം. ബംഗളൂരു ആസ്ഥാനമായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഷെയര്‍ചാറ്റിന്‍െറ ഉടമസ്ഥര്‍. പത്ത് ലക്ഷം ഡൗണ്‍ലോഡും അഞ്ചു ലക്ഷം പ്രതിമാസ ഉപഭോക്താക്കളെയും നേടിയതായി ഷെയര്‍ചാറ്റ് അവകാശപ്പെടുന്നു. വീഡിയോ, തമാശകള്‍, ജിഫ് ചിത്രങ്ങള്‍, പാട്ടുകള്‍, രസകരമായ പടങ്ങള്‍ എന്നിവ പങ്കിടാം. ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഓഫ്ലൈനില്‍ വായിക്കാന്‍ സൗകര്യം, കുറഞ്ഞ ഡാറ്റ ഉപഭോഗം എന്നിവയാണ് പ്രത്യേകതകള്‍.

ഷെയര്‍ ചാറ്റ് സ്ഥാപകരായ ഫരീദ് എഹ്സാന്‍, ഭാനു സിങ്, ആങ്കുഷ് സച്ച്ദേവ
 

ലക്നൗവില്‍ 2015 ഒക്ടോബറില്‍ ഷെയര്‍ചാറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് ഐ.ഐ.ടി കാണ്‍പൂര്‍ സുഹൃത്തുക്കളാണ്. ഫരീദ് എഹ്സാന്‍, ആങ്കുഷ്, സച്ച്ദേവ, ഭാനു സിങ് എന്നിവരാണ് ആ മൂവര്‍സംഘം. മൂവരും ചെറിയ പട്ടണങ്ങളില്‍ വളര്‍ന്നതിനാല്‍ ആ ഗണത്തില്‍പെടുന്ന ആളുകള്‍ക്ക് വേണ്ട സാമൂഹികമാധ്യമം എന്ന നിലയിലാണ് ഷെയര്‍ചാറ്റ് വികസിപ്പിച്ചത്.  ഇംഗ്ളീഷ് വശമില്ളെന്ന ഒറ്റ കാരണത്താല്‍ മറ്റു സാമുഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരിക്കുകയോ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതോ ആയ അവസ്ഥയില്‍ സഹായകമാവുകയാണ് ഷെയര്‍ചാറ്റ്. തുടക്കത്തില്‍ വാട്സാപ്പില്‍ കണ്ടന്‍റ് ഷെയര്‍ ചെയാനുള്ള ഒരു മാധ്യമം മാത്രം ആയിരുന്നു ഷെയര്‍ചാറ്റ്. ഇപ്പോള്‍ ഷെയര്‍ചാറ്റ് ഉപഭോക്താക്കള്‍ക്ക് പരസ്പരം ഫോളോ ചെയ്യാനും കണ്ടന്‍റ് പോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ കണ്ടന്‍റ് കാണാനും അതെല്ലാം ഒറ്റ ക്ളിക്കില്‍ മറ്റ് സാമുഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ലൈവ് ഇവന്‍റ്സും ഗെയിംസും ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അണിയറ ശില്‍പികള്‍ പറയുന്നു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.