വെറും 30 വിഖ്യാത കലാസൃഷ്ടികള്‍കൊണ്ട് വിസ്മയം തീര്‍ത്ത് പ്രിസ്മയുടെ ജൈത്രയാത്ര. ഏവരും കാത്തിരുന്ന് ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോ എഡിറ്റിങ് ആപ്ളിക്കേഷന്‍ പ്രിസ്മയില്‍ ഉടന്‍ വീഡിയോ സൗകര്യമത്തെും. ജൂണില്‍ പുറത്തിറങ്ങിയ ആപ്പ് ഇതുവരെ ആറരകോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തു. കുറഞ്ഞ കാലത്തിനിടെ ഫോട്ടോ എഡിറ്റിങ് ആപ്പ് ഇത്രയും ജനപ്രീതി നേടുന്നത് ഇത് ആദ്യമാണ്. ആപ്പിള്‍ ഐഫോണില്‍ 1.65 കോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആന്‍ഡ്രോയിഡില്‍ പ്രതിദിനം 20 ലക്ഷം ഡൗണ്‍ലോഡും നടക്കുന്നുണ്ട്.
ഇതിനിടെ പ്രിസ്മ ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നതായ അഭ്യൂഹങ്ങളും പടരുന്നുണ്ട്. പ്രിസ്മ മേധാവി അലക്സി മൊയ്സീന്‍കോവ് കഴിഞ്ഞ ദിവസം സിലിക്കന്‍വാലിയിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്ത് സ്വകാര്യ സന്ദര്‍ശനം നടത്തിയതാണ് ഈ അഭ്യൂഹം പടരാന്‍ കാരണമായത്.
പ്രിസ്മ കൂടുതല്‍ എഡിറ്റിങ് ഫില്‍ട്ടറുകളുടെ പരീക്ഷണത്തിലാണ്. വിഡിയോ പരീക്ഷണവും നടക്കുന്നുണ്ട്. വിഡിയോ ആര്‍ട്ടിന്‍െറ ടെക്നോളജി തയാറായി കഴിഞ്ഞു. ഇതിന് മുമ്പ് സങ്കീര്‍ണ വീഡിയോകള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത ആഴ്ചകളില്‍ ഇതിന്‍െറ പരീക്ഷണപതിപ്പ് (ബീറ്റ) പുറത്തിറക്കുമെന്നും അലക്സി മൊയ്സീന്‍കോവ് ബ്ളൂംബര്‍ഗിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.