ഡാറ്റ പോകാതെ വീഡിയോ കാണാന്‍ ‘യു ടൂബ് ഗോ’

യു ടൂബില്‍ വീഡിയോ കണ്ടാണ് പലരുടെയും ഡാറ്റ ബാലന്‍സ് കാലിയാകുന്നത്. ഇതിനുളള പോംവഴിയാണ് ഗൂഗിളിന്‍െറ ‘യു ടൂബ് ഗോ’ എന്ന ആപ്. യു ട്യൂബ് വീഡിയോകള്‍ ആവശ്യമുള്ള ഫയല്‍സൈസില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഡാറ്റ ചെലവിടാതെ വൈഫൈ വഴി അയയ്ക്കാനും ഇതിലൂടെ കഴിയും. ഓഫ്ലൈന്‍ ഷെയറിങ്, വീഡിയോ പ്രിവ്യൂ തുടങ്ങിയ സവിശേഷതകളുണ്ട്. എന്ത് വീഡിയോ ആണെന്ന് കാണാതെ മനസിലാക്കാന്‍ വീഡിയോ പ്രിവ്യൂ സഹായിക്കും. കാണാനായാലും ഡൗണ്‍ലോഡ് ചെയ്യാനാണെങ്കിലും പല റസലൂഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എത്ര എം.ബി ഡാറ്റ വേണം എന്ന് അറിയാന്‍ കഴിയും. പരിമിതമായ ടുജി വേഗത്തിലുള്ള ഇന്‍റര്‍നെറ്റും കുറഞ്ഞ ബാറ്ററി ശേഷിയുള്ള ഫോണുകളുമുള്ളവര്‍ക്ക് അനുഗ്രഹമാണിത്. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലുള്ളവരെയാണ് യൂ ടൂബ് ഗോ ലക്ഷ്യമിടുന്നത്. 


വീഡിയോകള്‍ 48 മണിക്കൂര്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാവുന്ന യു ടൂബ് ഓഫ്ലൈന്‍ സംവിധാനം നേരത്തെ എത്തിയിരുന്നു. യു ടൂബ് ഗോ ആപ് ഡൗണ്‍ലോഡിങ്ങിനായി എത്തിയിട്ടില്ല. ഇനി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ youtubego.comല്‍ ഫോണ്‍നമ്പരും ഇ-മെയിലും നല്‍കി റജിസ്റ്റര്‍ ചെയ്യാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.