വിപണിയില്‍ പ്രോജക്ടറുകള്‍ക്ക് പഞ്ഞമില്ല. വീടിനെ ചെറു തിയറ്റര്‍ ആക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി മോഡലുകളുണ്ട്. എന്നാല്‍ അള്‍ട്രാ ഹൈ ഡെഫനിഷന്‍ നിലവാരത്തില്‍ മിഴിവുള്ള വീഡിയോകള്‍ കാട്ടുന്ന പ്രോജക്ടറുകള്‍ ഏറെയില്ല. അള്‍ട്രാ ഹൈ ഡെഫനിഷന്‍ അഥവാ ഫോര്‍കെ വീഡിയോ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുകയാണ് സോണി. ഫോര്‍കെ എച്ച്ഡിആര്‍ പ്രോജക്ടറാണ് സോണി രംഗത്തിറക്കുന്നത്. VPLVW675ES എന്നതാണ് മോഡല്‍. 14,999 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) ആണ് വില.
350,000:1 ആണ് കോണ്‍ട്രാസ്റ്റ് നിരക്ക്. 1,800 ലൂമെന്‍സ് ആണ് ബ്രൈറ്റ്നസ്. 6,000 മണിക്കൂര്‍ ആയുസുള്ള ബള്‍ബാണ്. HDCP 2.2 ഉപയോഗിക്കുന്നതിനാല്‍ ഫോര്‍കെ വീഡിയോകള്‍ അനധികൃതമായി കോപ്പി ചെയ്യാന്‍ കഴിയില്ല. ഹൈ ഡൈനാമിക് റേഞ്ചിലുള്ള എച്ച്ഡിആര്‍ 10 നിലവാരത്തെ പിന്തുണക്കും. അള്‍ട്രാ എച്ച്.ഡി സംപ്രേഷണം ചെയ്യുന്ന ഹൈബ്രിഡ് ലോഗ് ഗാമ നിലവാരത്തെയും പിന്തുണക്കും. അള്‍ട്രാ എച്ച്.ഡി ആക്കിയല്ല, യഥാര്‍ഥ അള്‍ട്രാ എച്ച്.ഡി ചിത്രങ്ങള്‍ പ്രോജക്ട് ചെയ്യുന്നതാണിത്. 4K SXRD പാനലാണ് പിക്സലുകളില്‍ കൃത്രിമം കാട്ടാതെ യഥാര്‍ഥ അള്‍ട്രാ എച്ച്.ഡി ചിത്രമേന്മ നല്‍കുന്നത്. നിലവിലുള്ള ജെവിസി, എപ്സണ്‍ പ്രോജക്ടറുകളില്‍ ഫുള്‍ അള്‍ട്രാ ഹൈ ഡെഫനിഷന് പകരം 1920x1080 റസലൂഷനുള്ള 20 ലക്ഷം പിക്സലുള്ള ചിത്രങ്ങളാണ് കാട്ടുന്നത്. ഇതില്‍ 80 ലക്ഷം പിക്സലുള്ള ഫുള്‍ ഫോര്‍കെ ചിത്രങ്ങളാണ് കാട്ടുക. ആമസോണ്‍, നെറ്റ്ഫ്ളിക്സ് തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളിലെ വീഡിയോകളും കാണാം. 2.06 സൂം, വൈസ് ആംഗിള്‍ ലെന്‍സുള്ളതിനാല്‍ വീട്ടില്‍ എവിടെയും ഘടിപ്പിക്കാം.
ഇതിനൊപ്പം UBP-X1000ES എന്ന അള്‍ട്രാ എച്ച്.ഡി ബ്ളൂറേ പ്ളെയറും സോണി അവതരിപ്പിച്ചിട്ടുണ്ട്. ബ്ളൂറേ ത്രീഡി, ഡിവിഡി, സിഡി എന്നിവയെല്ലാം ഇതില്‍ പ്ളേ ചെയ്യാം. കൂടാതെ ഫുള്‍ എച്ച്.ഡി വീഡിയോയെ ഫോര്‍കെ 60 പി റസലൂഷനിലേക്ക് അപ്സ്കെയില്‍ ചെയ്തും കാട്ടും. ഡോള്‍ബി അറ്റ്മോസ്, ഡിറ്റിഎസ്: എക്സ് ശബ്ദ സംവിധാനങ്ങളുമുണ്ട്. 32 ബിറ്റ് ഡിജിറ്റല്‍ ടു അനലോഗ് കണ്‍വര്‍ട്ടര്‍ കംപ്രസ് ചെയ്യാത്ത യഥാര്‍ഥ ശബ്ദമേന്മ പകരും. ഹൈ റസലൂഷന്‍ ഓഡിയോ ആയ LPCM 192 കിലോഹെര്‍ട്സ് വരെയും DSD 11.2 മെഗാഹെര്‍ട്സ് വരെയും പിന്തുണയുണ്ട്. ഓഡിയോ, വീഡിയോ എന്നിവക്കായി രണ്ട് എച്ച്ഡിഎംഐ ഒൗട്ട്പുട്ടുണ്ട്. അടുത്തവര്‍ഷം വിപണിയില്‍ ഇറങ്ങുന്ന ഇതിന്‍െറ വില മാത്രം പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.