കാത്തിരുന്നോളൂ; വാട്​സ്​ആപ്പിൽ വരുന്നു മൂന്ന്​ കിടിലൻ ഫീച്ചറുകൾ

ഇന്ത്യയടക്കം ലോകരാജ്യങ്ങളിൽ ഏറ്റവും ജനകീയമായ മെസ്സേജിങ്​ ആപ്പാണ്​ ഫേസ്​ബുക്കി​​െൻറ വാട്​സ്​ആപ്പ്. ഒാരോ പ്രധാന അപ്​ഡേറ്റിലും ആപ്പിൽ പുത്തൻ സംവിധാനങ്ങൾ അവതരിപ്പിക്കാറുള്ള വാട്​സ്​ആപ്പ്​ വരാനിരിക്കുന്ന അപ്​ഡേറ്റ ുകളിൽ ഉൾപ്പെടുത്താൻ പോകുന്നത്​ മൂന്ന്​ കിടിലൻ ഫീച്ചറുകളാണ്​. ഉപയോക്​താക്കളിലേക്ക്​ എത്തുന്നതിന്​ മുമ്പ് ​ ചില വാട്​സ്​ആപ്പ്​ ബീറ്റ വേർഷനുകളിൽ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്​​.

സ്വയം നശിക്കുന്ന സന്ദ േശങ്ങൾ:-

സ്വയം നശിക്കുന്ന സന്ദേശങ്ങൾ എന്നർഥം വരുന്ന സെൽഫ്​ ഡിസ്​ട്രക്​ടിങ്​ മെസ്സേജസാണ്​ അവയിലൊന്ന്​. ടെലഗ്രാമിൽ നേരത്തെയുള്ള സംവിധാനമാണിത്​. വ്യക്​തികഗത ചാറ്റിലോ ഗ്രൂപ്പ്​ ചാറ്റിലോ യൂസർമാർക്ക്​ ഇനിമുതൽ അവരയക്കുന്ന സന്ദേശങ്ങൾ താനെ മാഞ്ഞുപോകാൻ ഒരു സമയം ക്രമീകരിച്ച്​ വെക്കാനുള്ള സംവിധാനം​. ആ സമയം കഴിയു​േമ്പാൾ മെസ്സേജുകൾ താനെ ഇല്ലാതാകും.

ചാറ്റ്​ ബാക്കപ്പുകൾക്ക്​ പാസ്​വേർഡി​​െൻറ സുരക്ഷ:-

നിലവിൽ വർഷങ്ങളായുള്ള നിങ്ങളുടെ വാട്​സ്​ആപ്പ്​ ചാറ്റ്​ ബാക്കപ്പുകൾ സുരക്ഷയൊന്നുമില്ലാതെ ഗൂഗ്​ൾ ഡ്രൈവിലാണ്​ പോയി സേവ്​ ചെയ്യപ്പെടുന്നത്​. വരാനിരിക്കുന്ന അപ്​ഡേഷനിൽ ആ വീഴ്​ച വാട്​സ്​ആപ്പ്​ പരിഹരിക്കും. ഇനി എല്ലാ ചാറ്റ്​ ബാക്കപ്പുകൾക്കും എന്തെങ്കിലും പാസ്​വേർഡോ പിൻ നമ്പറോ സെറ്റ്​ ചെയ്യാം. ഇതിലൂടെ ഫേസ്​ബുക്കിനും വാട്​സ്​ആപ്പിനും നിങ്ങളുടെ ചാറ്റ്​ രഹസ്യങ്ങളിലേക്ക്​ പോകാൻ സാധിക്കില്ല എന്നാണ്​ അവകാശവാദം.

ഫയലുകൾ താനെ ഡൗൺലോഡ്​ ​ചെയ്യപ്പെടുന്നതിന്​ പുതിയ നിയമങ്ങൾ:-

ദിനവും ഗുഡ്​ ​മോർണിങ്ങും ആഫ്​റ്റർ നൂണും ഇൗവനിങ്ങും വിഷ്​ ചെയ്യുന്ന സുഹൃത്ത്​ നിങ്ങൾക്കുണ്ടോ...? അദ്ദേഹം നിരന്തരം അതി​​െൻറ കൂടെ ചിത്രങ്ങളോ വിഡിയോകളോ അയക്കുന്നുണ്ടോ...? അത്​ താനെ ഡൗൺലോഡായി നിങ്ങൾക്ക് ശല്യമായി മാറുന്നുവെങ്കിൽ വാട്​സ്​ആപ്പ്​ അതിനും പരിഹാരം കണ്ടെത്തിയിട്ടുണ്ട്​. നിലവിൽ ഒാ​േട്ടാ ഡൗൺലോഡിങ്​ നിയന്ത്രിക്കാൻ ആപ്പിൽ സൗകര്യമുണ്ടെങ്കിലും വരാനിരിക്കുന്ന അപ്​ഡേഷനിൽ ഫോർവാർഡ്​ മെസ്സേജുകളിലെ അനാവശ്യ മീഡിയകൾ ഡൗൺലോഡ്​ ആവുന്നത്​ നിയന്ത്രിക്കാനും പുതിയ ഫീച്ചർ ഉണ്ടത്രേ...​

ബോണസായി ഒരു ഫീച്ചറിനെ കുറിച്ചുകൂടി പറയാം. നിലവിൽ വാട്​സ്​ആപ്പ്​ ഡെസ്​ക്​ടോപ്പിൽ ഉപയോഗിക്കാൻ വാട്​സ്​ആപ്പ്​ വെബ്​ എന്ന സംവിധാനമുണ്ട്​. എന്നാൽ, അത്​ ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ മാത്രമാണ്​ ഉപയോഗിക്കാൻ സാധിക്കുക. അതിൽ നിന്നും ലോഗ്​ ഒൗട്ട്​ ചെയ്യണം മറ്റൊന്നിൽ ലഭിക്കാൻ. ഇൗ പ്രശ്​നം പരിഹരിക്കുന്നതിനായി ഒന്നിൽകൂടുതൽ ഡെസ്​ക്​ടോപ്പുകളിൽ ഉപയോഗിക്കാനുള്ള ഫീച്ചറിന്​ വേണ്ടിയും കാത്തിരുന്നുകൊള്ളുക.

Tags:    
News Summary - 3 New WhatsApp Features Coming Soon-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.