കാലിഫോർണിയ: ആപ്പിൾ പുതിയ മാക് ബുക് പ്രോ വിപണിയിലവതരിപ്പിച്ചു . ഫങ്ഷണൽ കീകളില്ലാതെ പകരം ഒ.എൽ.ഇ.ഡി സ്ട്രിപ്പുമായി വ്യത്സ്ത ലുക്കിലാണ് മാക് ബുക് പ്രോ എത്തിയിരിക്കുന്നത്. ഫങ്ഷണൽ കീകളുടെ സ്ഥാനത്ത് ഒ.എൽ.ഇ.ഡി സ്ട്രിപ്പാണ് ഉണ്ടാവുക. ടച്ച് സ്ക്രീൻ ആയാണ് പുതിയ സ്ട്രിപ്പ് പ്രവർത്തിക്കുക.
രണ്ടാമത്തെ സ്ക്രീനായാണ് കീബോർഡിലെ സ്ട്രിപ്പ് പ്രവർത്തിക്കുക എന്നും സൂചനകളുണ്ട്. നാവിഗേഷൻ ബട്ടനുകൾ മുതൽ ഇമോജികൾ വരെ ഇതിൽ ലഭ്യമാകും. സ്ക്രീനിലെ ദൃശ്യങ്ങൾക്കനുസരിച്ച് സ്ട്രിപ്പിെൻറ ധർമ്മം മാറികൊണ്ടിരിക്കും. ചുരുക്കത്തിൽ ഇൗ സ്ട്രിപ്പ് ഉപയോഗിച്ചുകൊണ്ടും മാക് ബുക് പ്രോയെ നിയന്ത്രിക്കാം.
പൂർണ്ണമായും െമറ്റാലിക് ബോഡിയിലാണ് പുതിയ മാക് ബുക് പ്രോ വിപണിയിലെത്തുന്നത്.13,15 ഇഞ്ച് സ്ക്രീൻ സൈസുകളിൽ മാക് ബുക് പ്രോ ലഭ്യമാണ്. മൂന്നു മോഡലുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 13 ഇഞ്ച് സ്ക്രീൻ സൈസോടുകൂടിയ ആദ്യ മോഡലിൽ ആപ്പിളിെൻറ പുതിയ സ്ട്രിപ്പ് സംവിധാനമുണ്ടാകില്ല. 2.3Ghz െൻറ കോർ i5 പ്രോസസറും 8ജീ ബി മെമ്മറിയും 256 ജീ ബി യുടെ ഫ്ളാഷ് സ്റ്റോറേജും ഇൗ മോഡിലിലുണ്ടാവും. 1,29,000 രൂപയായിരിക്കും ഇതിെൻറ വില. 13 ഇഞ്ച് സ്ക്രീൻ സട്രിപ്പോടുകൂടിയ മോഡൽ ലഭ്യമാകണമെങ്കിൽ 1,59,000 രൂപ നൽകേണ്ടി വരും.
15 ഇഞ്ച് സ്ക്രീൻ സൈസോടുകൂടിയെത്തുന്ന മോഡലിന് 3.5Ghzെൻറ കോർ i7 പ്രോസസറാണ് കരുത്തു പകരുക. 16ജീബി മെമ്മറിയും 256ജീബി ഫ്ളാഷ് സ്റ്റോറേജും ഇൗ മോഡലിലുണ്ടാകും. 2,05,900 രൂപയായിരിക്കും ഇൗ മോഡലിെൻറ വില. വൈകാതെ തന്നെ മൂന്നു മോഡലുകളും ഇന്ത്യയിലെത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.