ചെന്നൈ: ഇൻസ്റ്റഗ്രാമിലെ സുരക്ഷ പിഴവ് ചൂണ്ടിക്കാട്ടിയ യുവാവിന് 30,000 അമേരിക്കൻ ഡോ ളർ (ഏകദേശം 20 ലക്ഷം രൂപ) പാരിതോഷികമായി ലഭിച്ചു. ചെന്നൈ സ്വദേശി ലക്ഷ്മൺ മുത്തയ്യ (28) ആണ് ഇൻസ്റ്റഗ്രാമിലെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ എളുപ്പത്തിൽ ഹാക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം ഉപയോക്താവിന് തെൻറ പാസ്വേഡ് മാറ്റുന്നതിന് ആവശ്യമായ റിക്കവറി കോഡ് ഉപയോഗിച്ച് അദ്ദേഹത്തിെൻറ അക്കൗണ്ട് ഹാക്ക് ചെയ്യാമെന്നാണ് ലക്ഷ്മൺ കണ്ടെത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചു. ഇത് പരിശോധിച്ച ഇൻസ്റ്റഗ്രാമിലെ സുരക്ഷ വിഭാഗം ജീവനക്കാർ പിഴവ് ശരിപ്പെടുത്തുകയായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച ലക്ഷ്മൺ മുത്തയ്യക്ക് നന്ദി സൂചകമായി കത്തും പാരിതോഷികമായി 20.56 ലക്ഷം രൂപ വിലമതിക്കുന്ന 30,000 അമേരിക്കൻ ഡോളർ സമ്മാനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.