മോസ്കോ: സെൽഫി ഭ്രമം ബാധിച്ചവരുടെ ഇഷ്ട ആപ്പായ ഫേസ്ആപ് പുതുതായി അവതരിപ്പിച്ച ഫിൽട്ടറുകൾ വംശവെറി ആരോപണത്തെ തുടർന്ന് പിൻവലിച്ചു. എടുക്കുന്ന ചിത്രങ്ങൾ ലോകത്തെ വ്യത്യസ്ത വംശങ്ങളുടെ മുഖപ്രകൃതമനുസരിച്ച് എഡിറ്റ് ചെയ്യുന്നതിന് സഹായകമാവുന്ന ഫിൽട്ടറുകളാണ് റഷ്യൻ കമ്പനിയായ വയർലെസ് ലാബിെൻറ ഉടമസ്ഥതയിലുള്ള ഫേസ്ആപ് പിൻവലിച്ചത്.
കോക്കേഷ്യൻ, ഏഷ്യൻ, ഇന്ത്യൻ, കറുത്തവർ എന്നിങ്ങനെ നാലു വംശങ്ങളുടെ പ്രകൃതത്തിലേക്ക് ചിത്രം മാറ്റാനുള്ള ഒാപ്ഷനാണ് ബുധനാഴ്ച ഫേസ്ആപ് അവതരിപ്പിച്ചത്. എന്നാൽ, വെള്ളക്കാർ ഇതര വംശീയരെ കുറിച്ച് പുലർത്തുന്ന മനോഭാവമാണ് ഒാപ്ഷനിലൂടെ തെളിയുന്നതെന്ന വിമർശനം വ്യാപകമായി. വിമർശനം ആദ്യം തള്ളിയ ഫേസ്ആപ് പിന്നീടത് അംഗീകരിക്കുകയും ഫിൽട്ടറുകൾ പിൻവലിക്കുകയും ചെയ്തു.
നേരത്തെയും ഫേസ്ആപ് ഇത്തരം ആരോപണത്തിന് വിധേയമായിട്ടുണ്ട്. ചിത്രങ്ങൾ ആകർഷകമാക്കാൻ, തൊലിനിറം വെളുപ്പിക്കാനുള്ള ഒാപ്ഷൻ നൽകിയതാണ് അന്ന് വിവാദമായത്. ആകർഷകമാവുകയെന്നാൽ വെളുത്തനിറമുള്ളവരാവുക എന്ന വംശീയ ബുദ്ധിയാണ് ഫേസ്ആപ് നിർമിച്ചവരും പുലർത്തുന്നെതന്നാണ് അന്ന് ഉപയോക്താക്കൾതന്നെ വിമർശിച്ചത്. െഎ.ഒ.എസ്, ആൻേഡ്രായിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഫേസ്ആപ് ഇൗ വർഷം ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും വളരെവേഗം പ്രചാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.