ഫേസ്​ബുക്ക്​ മിനിറ്റുകളോളം​ തകരാറിലായി

സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്കി​​​െൻറ സൈറ്റ്​ മിനിറ്റുകളോളം ലഭ്യമല്ലാതായി. ഫേസ്​ബുക്ക്​ തുറന്നവർക്ക്​ 15 മിനിറ്റുകളോളം വെളുത്ത സ്​ക്രീൻ മാത്രമാണ്​ ദൃശ്യമായത്​. ലോകത്തെല്ലായിടത്തും ഉപയോക്​താക്കൾക്ക്​ ഇത്തരത്തിൽ അനുഭവമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇന്ത്യയിലും സൈറ്റ്​ മിനിറ്റുകളോളം തകരാറിലാവുകയും എറർ മെസ്സേജുകൾ വരികയും ചെയ്​തു. എല്ലാവർക്കും ലഭ്യമല്ലെന്ന്​ കണ്ടതോടെ ഉപയോക്​താക്കൾ പരിഭ്രാന്തരായി മറ്റ്​ സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചു.​ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും വാട്​സ്​ആപ്പിലുമാണ്​ ഉപയോക്​താക്കൾ ഫേസ്​ബുക്കി​​െൻറ മിനിറ്റുകളോളം നീണ്ട തകർച്ച ചർച്ച ചെയ്​തത്​. #facebookDown എന്ന ഹാഷ്​ടാഗുകളും പ്രചരിച്ചു.

 

Tags:    
News Summary - facebook down for few minutes-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.