ന്യൂയോർക്: ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് യു.എസ് പ്രതിനിധിസഭ സമിതിക്ക് (കോൺഗ്രഷനൽ കമ്മിറ്റി) മുമ്പാകെ ഏപ്രിൽ 11ന് ഹാജരാകുമെന്നു ഹൗസ് എനർജി ആൻഡ് കോമേഴ്സ് കമ്മിറ്റി അറിയിച്ചു. തനിക്കു പകരം ഫേസ്ബുക്കിെൻറ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുമ്പാകെ അയക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ കേംബ്രിജ് അനലിറ്റിക എന്ന കമ്പനി അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തിയതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.