തെഹ്റാൻ: മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തുമെന്ന് ഇറാൻ. രാജ്യസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും ബദലായി സ്വന്തമായ മെസേജിങ് ആപ്ലിക്കേഷൻ നിർമിക്കുമെന്നും അധികൃതർ വിശദീകരിച്ചു. നിലവിൽ നാലുകോടി ജനങ്ങൾ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞവർഷം രാജ്യത്ത് സർക്കാറിെൻറ സാമ്പത്തികനയങ്ങൾക്കെതിരെ അരേങ്ങറിയ പ്രക്ഷോഭങ്ങൾക്ക് ടെലിഗ്രാം സഹായകമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യക്കാരനായ പൗലോ ഡ്യുറോവ് ആണ് ടെലിഗ്രാമിെൻറ നിർമാതാവ്. റഷ്യയിൽതന്നെ നിർമാതാക്കൾ കേസ് നേരിടുകയാണ്. ടെലിഗ്രാമിലൂടെ അയക്കുന്ന സന്ദേശങ്ങൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകാത്തതാണ് കേസിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.