വാഷിങ്ടൺ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരം സംരക്ഷിക്കാൻ കഴിയാത്തതിെൻറ ഉത്തരവാദിത്തം തനിക്കാണെന്നും അതിൽ ദുഃഖമുണ്ടെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ ജയിപ്പിക്കാൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തി വിവര വിശകലന കമ്പനിയായ കേംബ്രിജ് അനലിറ്റികക്ക് വിറ്റ സംഭവത്തിൽ യു.എസ് പ്രതിനിധി സഭാസമിതിക്കു മുമ്പാകെ ഹാജരാകുന്നതിനു മുമ്പ് പുറത്തിറക്കിയ സത്യവാങ്മൂലത്തിലാണ് ഏറ്റുപറച്ചിൽ. 11നാണ് അദ്ദേഹം സമിതിക്കു മുമ്പാകെ ഹാജരാകുക.
‘‘ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മുൻകരുതലെടുക്കാതിരുന്നത് വലിയ പിഴയാണ്. ഞാനാണ് ഫേസ്ബുക്ക് തുടങ്ങിയത്. അതുകൊണ്ടുതന്നെ ഇതിൽ നടക്കുന്ന എല്ലാത്തിനും എനിക്കാണ് ഉത്തരവാദിത്തം’’ -സത്യവാങ്മൂലത്തിൽ പറയുന്നു. ചൊവ്വാഴ്ച സെനറ്റർമാർക്കു മുന്നിലും ബുധനാഴ്ച സഭാ സമിതിക്കു മുന്നിലും അദ്ദേഹം ഹാജരാകും. ഫേസ്ബുക്കിൽനിന്ന് വിവരം ചോർത്തിയ ഒാരോ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിവരം തെറ്റായി ഉപയോഗിച്ചവർക്കെതിരെ നിരോധനമടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.