വാഷിങ്ണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. അർബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അമേരിക്കയിലെ സീറ്റിൽ നഗരത്തിൽവെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിട പറഞ്ഞത്. പോൾ അലെൻറ വാൾക്കൻ കമ്പനിയാണ് അദ്ദേഹത്തിെൻറ മരണവാർത്ത പ്രസ്താവനയിലൂടെ അറിയിച്ചത്. 2009ല്‍ അർബുദം ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്.
1975ൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതിൽ ബില്‍ഗേറ്റ്സിനൊപ്പം പോൾ മുഖ്യപങ്ക് വഹിച്ചിരുന്നു. കമ്പനിയുടെ തുടക്കകാലത്ത് ടെക്നിക്കൽ ഒാപറേഷെൻറ ചുമതലയായിരുന്നു അദ്ദേഹത്തിന്. മൈക്രോസോഫ്റ്റിെൻറ ജനപ്രിയ ആപ്പുകളായ എം.എസ്. ഡോസ്, വേർഡ് തുടങ്ങിയവക്ക് പിന്നിൽ പോൾ അലനായിരുന്നു. ബിൽഗേറ്റ്സുമായുള്ള പ്രശ്നത്തെ തുടർന്ന് 1983ൽ കമ്പനിയിൽ നിന്ന് ഇറങ്ങി. എന്നാലും 2000 വരെ കമ്പനിയുടെ ബോർഡ് മെമ്പർ സ്ഥാനത്തിരുന്നു. 1986ൽ സഹോദരിയുമൊത്താണ് വാൾക്കൻ കമ്പനി ആരംഭിക്കുന്നത്.
പോള്‍ അലന്‍റെ വിയോഗം ഹൃദയഭേദകമാണെന്നും ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായെതന്നും ബില്‍ഗേറ്റ്സ് പ്രതികരിച്ചു. പോൾ ഇല്ലായിരുന്നുവെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടിങ് എന്ന സംഭവം ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലക്കും മൈക്രോസോഫ്റ്റിനും ഒഴിച്ചു കൂടാനാകാത്ത സംഭാവന നൽകിയയാളാണ് പോൾ അലനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഥെല്ല അഭിപ്രായപ്പെട്ടു.
2013ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തെരഞ്ഞെടുത്തിരുന്നു. 2018ൽ ഫോബ്സ് മാസിക പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിൽ 44ാമനാണ് പോൾ അലൻ. കായിക വിനോദങ്ങളിൽ അതീവ തൽപരനായിരുന്ന പോൾ രണ്ട് ബാസ്കറ്റ്ബാൾ ടീമിെൻറ ഉടമയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.