വാഷിങ്ടൺ: മൈക്രോസോഫ്റ്റ് എപ്പോഴും ഒരു മുഴം മുന്നേ എറിയുന്നവരാണ്. ടെക്ക് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാറുള്ളതും മൈക്രോസോഫ്റ്റാണ്. പുതു സാധ്യതകളായ വെർച്യുൽ റിയാലിറ്റിയും ഒാഗുമെൻറഡ് റിയാലിറ്റിയും ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഉൽപ്പന്നങ്ങൾ കമ്പനി കഴിഞ്ഞദിവസം അവതരിപ്പിച്ചു.
സർഗാത്മകതയുടെ പുതുലോകം 'ക്രിയേറ്റർ അപ്ഡേറ്റ്'
വിൻഡോസ് 10െൻറ അപ്ഡേഷനിൽ കിടിലൻ ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ 'ക്രിയേറ്റർ അപ്ഡേറ്റെ'ന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ പെയിന്‍റിങ്ങിനായുള്ള ഗേറ്റ്വേ സോഫ്റ്റ്വെയറാണ് ഇതിലൊന്ന്. ഫോട്ടോഷോപ്പിനും കോറൽഡ്രോക്കും ഇത് വെല്ലുവിളിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ത്രീഡി പെയിൻറിങ്ങിെൻറ പുതുലോകം ഇത് തുറന്നിടും. ഭാവിയിൽ ആനിമേഷൻ സിനിമകളുടെ നിർമ്മാണത്തിലടക്കം ഇൗ സാേങ്കതിക വിദ്യ പുതു ചരിത്രമെഴുതാനും സാധ്യതയുണ്ട്.
മൈക്രോസോഫ്റ്റ് റീപ്
അഗുമെൻറ്റഡ് റിയാലിറ്റിയുടെയും വെർച്യുൽ റിയാലിറ്റിയുടെയും സംയോജിത രുപമായ 'മൈക്രോസോഫ്റ്റ് റീപ്' ഒറ്റനോട്ടത്തിൽ വെറും തമാശയായി തോന്നാമെങ്കിലും ഭാവിയിൽ ഒാട്ടിസം പോലുള്ള രോഗങ്ങൾ മൂലം കഷ്ടപെടുന്ന കുട്ടികളുടെ ചികിൽസക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് വിദ്ഗദരുടെ പക്ഷം.
സർഫസ് ബുക്ക് െഎ7 നും സർഫസ് സ്റ്റുഡിയോയും
ഹാർഡ്വെയർ ഭാഗത്ത് നിന്ന് മൈക്രേസോഫ്റ്റിെൻറ പുതിയ ഉൽപ്പന്നങ്ങളാണ് സർഫസ് ബുക്ക് െഎ7നും സർഫസ് സ്റ്റുഡിയോയും. രണ്ടും ഡിജിറ്റൽ ആർട്ടിസിറ്റുകളെയും മൾട്ടിമീഡിയ പ്രൊഫഷണൽസിനെയുമാണ് ലക്ഷ്യം വെക്കുന്നത്. സർഫസ് െഎ 7 എന്ന പുതിയ ഉൽപ്പന്നം അനന്തസാധ്യതകളുമായാണ് മൈക്രാസോഫ്റ്റ് രംഗത്തിറക്കുന്നത്. െഎ7നിലെ പുത്തൻ സർഫസ് ഡിജിറ്റൽ പേനയുൾപ്പടെയുള്ള സാേങ്കതിക വിദ്യകളുടെ ഉപയോഗത്തിൽ പുതിയ അനുഭവം പകരുമെന്നാണ് കണക്കുകുട്ടുന്നത്. എന്നാൽ ഉൽപ്പന്നത്തിെൻ മറ്റുവിവരങ്ങൾ പുറത്തുവിടാത്തത് ടെക്പ്രേമികളെ നിരാശരാക്കുന്നു.
വെർച്യുൽ റിയാലിറ്റിയുടെയും ഒാഗുമെൻറഡ് റിയാലിറ്റിയുടെയും കോമ്പിനേഷനാണ് പ്രഖ്യാപനത്തിലെ കാതൽ. വെർച്യുൽ ക്ലാസ് റുമുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പല രോഗങ്ങളുടെ ചികിൽസക്കും ഇൗ സാേങ്കതിക വിദ്യ ഉപയോഗിക്കാൻ കഴിയും.'ഭാവിയുടെ സാേങ്കതിക വിദ്യ' കൈപ്പിടിയിലൊതുക്കുക തന്നെയാമ് മൈേക്രാസോഫ്റ്റിന്റെ ലക്ഷ്യമെന്ന് കൃത്യമായ സൂചനകൾ നൽകുന്ന പ്രഖ്യാപനങ്ങളാണ് മൈക്രോസോഫ്റ്റ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.