മൈക്രോസോഫ്റ്റിെൻറ ഗംഭീര റേസിങ് ഗെയിമായ ഫോർസ സ്ട്രീറ്റ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമിലേക് കും എത്തുന്നു. കഴിഞ്ഞ വർഷം വിൻഡോസിൽ ലോഞ്ച് ചെയ്ത കാർ റേസിങ് ഗെയിമിന് മികച്ച അഭിപ്രായമായിരുന്നു പി.സി യൂ സേഴ്സിൽ നിന്നും ലഭിച്ചത്. ഗെയിമിെൻറ മൊബൈൽ വേർഷൻ ലോഞ്ചിന് കാത്തിരിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണിത്.
മെയ് അഞ്ചിനാണ് പ്ലേസ്റ്റോറിലും ആപ്പിളിെൻറ ആപ്സ്റ്റോറിലും ഗെയിം അവതരിപ്പിക്കാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഫോർസാ റേസിങ്ങിെൻറ പ്രീ-രജിസ്ട്രേഷൻ പ്ലേസ്റ്റോറിലും സാംസങ്ങിെൻറ ഗാലക്സി സ്റ്റോറിലും ലഭ്യമായിരുന്നു.
മെയ് അഞ്ച് മുതൽ ജൂൺ അഞ്ച് വരെ ഗെയിം ഡൗൺലോഡ് ചെയ്ത് കളിക്കുന്നവർക്ക് ഫൗണ്ടേഴ്സ് പാക്ക് എന്ന പ്രത്യേക സമ്മാനവും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. അതിൽ റേസിങ്ങിനായി 2017ലെ ഫോർഡ് ജി.ടി എന്ന സൂപ്പർ കാറും ഗെയിം അപ്ഡ്രേിങ്ങിനുള്ള ക്രെഡിറ്റും ഗോൾഡുമായിരിക്കും ഉണ്ടായിരിക്കുക. മികച്ച ഗ്രാഫിക്സിെൻറ പിൻബലത്തോടെ ഉദ്വേഗജനകമായ കഥയും മിഷനുകളുമെല്ലാം ഫോർസാ സ്ട്രീറ്റ് എന്ന ഗെയിമിെൻറ പ്രത്യേകതകളായിരിക്കും. നിലവിൽ മൊബൈൽ റേസിങ് ഗെയിമുകളിൽ രാജാവായി വിലസുന്ന ആസ്ഫാൽട്ട് ഗെയിമിന് ഭീഷണിയായാണ് ഫോർസാ സട്രീറ്റിന്റെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.