‘ഒരു കട്ടൻ ട്രീറ്റ്​’; അഞ്ച്​ രാജ്യങ്ങളിൽനിന്ന്​ 12 ​േവ്ലാഗർമാർ ചേർന്നൊരു ഹ്രസ്വചിത്രം

അഞ്ച്​ വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് 12 വ്ലോഗർമാർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. ഇൗ ലോക്ഡൗൺ കാലത്ത് നമ്മളിൽനിന്ന്​ അകന്നിരിക്കുന്നവരോട് കൂടെയുണ്ടെന്ന് പറഞ്ഞുവെക്കുകയാണ് ‘ഒരു കട്ടൻ ട്രീറ്റ്’ എന്ന ചിത്രം. ഇൗ ജീവിതത്തിനിടയിൽ നമുക്ക് വലിയൊരു ടീ ബ്രേക്ക് എടുത്ത്​ അകലെയാണെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരോട്​ കരുതലും സ്​നേഹവും പങ്കുവെക്കാം.

ആമിഷ്‌ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ സാരഥി അർഷിദ ആസ്മിയുടെതാണ് തിരക്കഥയും സംവിധാനവും. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ ബംഗളൂരുവിലെ ആമിയുടെ ഫ്ലാറ്റിൽ ഒത്തുചേർന്ന അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിൽ. 

വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ച രംഗങ്ങൾ കോർത്തിണക്കിയത്​ ജർമനിയിലെ ‘എഫ് സ്ക്വയേഴ്സ്’ ടീമായ ഫൈസും ഫവാസുമാണ്. ചിത്രത്തിന് അജയ് സ്​റ്റീഫൻ നരേഷൻ നൽകിയിരിക്കുന്നത് ദുബൈയിൽനിന്നാണ്. 

Full View
Tags:    
News Summary - Oru KATTAN Treat short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.