ഹൈദരാബാദ്: േലാക്ഡൗൺ കാലത്ത് ട്രെൻഡിങ്ങായ സൂം വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻെറ വിശ്വാസ്യത വീണ്ടും ചേ ാദ്യം ചെയ്യപ്പെടുന്നു. സൂമിൽ ഇന്ത്യയിലെ യുവ ബാഡ്മിൻറൺ പരിശീലകർക്കായി സംഘടിപ്പിച്ച ഓൺലൈൻ കോച്ചിങ് ക്ലാസി നിടെ അശ്ലീല ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഇന്ത്യയുടെ ഹെഡ് കോച്ച് പുല്ലേല ഗോപീചന്ദ്, ഇന്തോനേഷ്യക്കാര നായ കോച്ച് അഗസ് സാേൻറാസോ എന്നിവർ നയിച്ച ക്ലാസിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700ഓളം പേർ പങ്കെടുത്തുകൊണ്ടിരിക്കെ വ്യാഴാഴ്ച ഉച്ചക്ക് 12.40നാണ് സംഭവം. സ്ത്രീകളടക്കമുള്ളവർ ക്ലാസിനുണ്ടായിരുന്നു.
പുതിയ പരിശീലകനായ സാേൻറാസോ സെഷൻ നയിക്കുന്നതിനിടെ ഒന്നിലധികം തവണ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടെന്നും ചിത്രം നീക്കിയ ശേഷമാണ് പിന്നീട് ക്ലാസ് തുടർന്നതെന്നും പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഗോപീചന്ദ് ലോഗ്ഔട്ട് ചെയ്ത് പോയതായാണ് റിപ്പോർട്ട്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യയും (ബായ്) ചേർന്നാണ് 21 ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. സായ് ബംഗളൂരുവാണ് മീറ്റിങ്ങിൻെറ ഇൻവിറ്റേഷൻ അയച്ചത്. ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞ സായ് സംഭവത്തിൽ ഐ.ടി വിഭാഗം വിശദ അന്വേഷണം തുടങ്ങിയതായും പറഞ്ഞു.
നിലവിൽ രാജ്യത്തെ സ്കൂളുകളിലടക്കം സൂം അപ്ലിക്കേഷനാണ് ക്ലാസ് നടത്താൻ ഉപയോഗിക്കുന്നത്. ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് ഏപ്രിൽ 20ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് തന്നിരുന്നു. സൂം ആപ് വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാരിൻെറ മാർഗനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.