ജനപ്രിയ ഒാൺലൈൻ ഗെയിമായ പബ്ജിയിൽ പുതിയ വാഹനങ്ങളും ആയുധങ്ങളും ഉൾപ്പെടുത്താനൊരുങ്ങി ടാൻസൻ ഗെയിംസ്. സ്നോ ബൈക്ക്, തുക്സായ്(ഒാേട്ടാറിക്ഷ) എന്നിവയാണ് പുതുതായി കൂട്ടിച്ചേർക്കുന്ന വാഹനങ്ങൾ.
ജി.36 സി, എസ്.എം.ജി, പി. പി 19 ബിസോൺ എസ്.എം.ജി, എം.കെ 47 എന്നിവയാണ് പബ്ജിയിൽ പുതുതായി എത്തുന്ന ആയുധങ്ങൾ. നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകൾ വികെൻറി സ്നോമാപ്പിൽ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പബ്ജി മൊബൈലിെൻറ 0.10.5 അപ്ഡേറ്റിലാണ് പുതിയ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഫൂട്ട്്പ്രിൻറിങ് ട്രാക്കിങ് സിസ്റ്റമാണ് പബ്ജിയുടെ പുതിയ പതിപ്പിലെ മറ്റൊരു സവിശേഷത. വാഹനങ്ങൾ ഒാടിക്കുേമ്പാൾ ഫസ്റ്റ് പേഴ്സൻ പെഴ്സ്പെക്റ്റീവ് അഥവാ പി.പി.പി സൗകര്യം ലഭ്യമാവും. ഒരു സോംബി മോഡും ഗെയിമിൽ വരുമെന്ന് സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.