മുംബൈ: ലോക്ഡൗണിൽ മൊബൈൽ ഡാറ്റക്ക് ആവശ്യം വർധിച്ചതോടെ പുതിയ പ്ലാനുമായി ജിയോ. 84 ദിവസത്തേക്ക് ദിവസവും മൂന്ന് ജി.ബി തരുന്ന പ്ലാനിന് 999 രൂപയാണ് ചാർജ്. വർക് ഫ്രം ഹോം കാറ്റഗറിയിൽ വരുന്ന പ്ലാനിൽ ഒാൺനെറ്റ് കോളുകൾ സൗജ്യമായി എത്ര വേണമെങ്കിലും വിളിക്കാം.
എന്നാൽ, ഒാഫ് നെറ്റ് കോളുകൾക്ക് 3000 മിനിറ്റ് എന്ന നിയന്ത്രണമുണ്ട്. മറ്റ് ഡാറ്റാ പ്ലാനുകളിൽ ഉള്ളതുപോലെ ദിവസവും 100 എസ്.എം.എസ് അയക്കാനുള്ള ഒാഫറും 999 പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോക്ഡൗണിന് പിന്നാലെ ഹൈ സ്പീഡ് ഡാറ്റക്കുള്ള ആവശ്യക്കാർ ഗണ്യമായി വർധിച്ചതായി ജിയോ ഒൗദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
അതിെൻറ കൂടെ വിനോദപരിപാടികൾ കാണാനും നിരന്തരമായി ഡാറ്റ ഉപയോഗിക്കുന്നു. ഉപയോക്താക്കളുടെ ഇൗ ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതെന്നും ജിയോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.