കമ്പാല: ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ ഇനി ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ, വൈബർ എന്നീ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ നികുതി നൽകണം. അപവാദ പ്രചാരണങ്ങൾ തടയാനും വരുമാനം വർധിപ്പിക്കാനുമാണ് യുഗാണ്ട സമൂഹമാധ്യമ ഉപയോക്താക്കൾക്കുമേൽ നികുതി ചുമത്തുന്നത്.
ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ എക്സൈസ് തീരുവ ഭേദഗതി ബിൽ പ്രകാരം ഉപയോക്താക്കൾ പ്രതിദിനം 200 ഷില്ലിങ്(3.35 ഇന്ത്യൻ രൂപ) അടക്കണം. പ്രസിഡൻറ് യുേവരി മുസവേനി കഴിഞ്ഞ മാർച്ചിൽ സമൂഹമാധ്യമങ്ങൾ അപവാദ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ധനമന്ത്രി മാറ്റിയ കസൈജക്ക് കത്തയച്ചിരുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
രാഷ്ട്രത്തിെൻറ ധനക്കമ്മി നികത്താനും മറ്റും ഇൗ നികുതിപ്പണം ഉപയോഗിക്കാനാണ് നീക്കം. ഇതിനായി രാജ്യത്ത് നിലവിലുള്ള മൊത്തം സിം കാർഡുകളും ശരിയായ രീതിയിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. മൊബൈൽ വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഒരു ശതമാനം ലെവി ചുമത്താനുള്ള തീരുമാനത്തോടൊപ്പം മറ്റ് ചില നികുതികൾകൂടി നിലവിൽ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.