യൂട്യൂബർമാരുടെ റോസ്റ്റിങ്ങും ഫ്രൈയിങ്ങും​; പ്ലേസ്​റ്റോറിൽ ടിക്​ ടോക്​​ റേറ്റിങ്ങ്​ കുത്തനെ കുറഞ്ഞു

ഒരു വശത്ത്​ കോവിഡ്​ 19 പ്രതിരോധിക്കാനുള്ള പോരാട്ടം നടക്കവേ, ഇന്ത്യയിൽ വെർച്വലായി മറ്റൊരു യുദ്ധം കൂടി കൊടുമ്പിരികൊള്ളുകയാണ്​. ടിക്​ ടോക്​ യൂസർമാരും യൂട്യൂബ്​ യൂസർമാരും തമ്മിലാണത്​. ഇരു പ്ലാറ്റ്​ഫോമിലുള്ളവരുടെയും പരാതി റോസ്റ്റിങ്ങും കളിയാക്കലുകളുമൊക്കെയാണ്​. എന്തായാലും യുദ്ധത്തിൽ ആദ്യമായി തിരിച്ചടി കിട്ടിയിരിക്കുന്നത്​ ടിക്​ ടോകിന്​ തന്നെയാണ്​. യൂട്യൂബ്​ ഫാൻസ്​ ഒരുമിച്ചു കൂടി ടിക്​ടോകി​​​െൻറ പ്ലേസ്​റ്റോർ ആപ്പി​​​െൻറ റേറ്റിങ്​ കുത്തനെ കുറച്ചു. 4.6 ഉണ്ടായിരുന്നിടത്ത്​ നിന്ന്​​ 2 റേറ്റിങ്​ എന്ന നിലയിലേക്കാണ്​​ കൂപ്പുകുത്തിയത്​. 

യൂട്യൂബ്​ Vs ടിക്​ടോകി​​​െൻറ തുടക്കം

യൂട്യൂബ്​ കണ്ടൻറ്​ ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി എന്ന ടിക്​ ടോക്​ സെലിബ്രിറ്റി സംസാരിക്കുന്ന വിഡിയോയെ അജയ്​ നഗർ എന്ന യൂട്യൂബർ നിശിതമായി വിമർശിക്കുകയും സിദ്ദീഖിയെ കളിയാക്കുകയും ചെയ്​തതോടെയാണ്​ പ്രശ്​നങ്ങൾക്ക്​ തുടക്കമാവുന്നത്​. ടിക്​ടോക്​ യൂസർമാരെ റോസ്റ്റ്​ ചെയ്​ത് (കളിയാക്കി)​ അജയ്​ നഗറി​​​െൻറ കാരിമിനാറ്റി എന്ന ചാനൽ അപ്​ലോഡ്​ ചെയ്​ത്​ ‘ടിക്​ടോക്​ vs യൂട്യൂബ്​: ദ എൻഡ്​​’ എന്ന വിഡിയോ യൂട്യൂബി​​​​െൻറ നിബന്ധനകൾ ലംഘിച്ചു എന്ന്​ കാട്ടി പ്ലാറ്റ്​ഫോമിൽ നിന്നും നീക്കം ചെയ്​തു. കാരിമിനാറ്റിയുടെ വിഡിയോയിൽ വ്യക്​തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്നാണ്​ യൂട്യൂബ്​ കണ്ടെത്തിയത്​.

പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്​ടാഗുകൾ തരംഗമാവാൻ തുടങ്ങുകയായിരുന്നു. കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ യൂട്യൂബിന്​ പിൻവലിക്കേണ്ടി വന്നത്​. 1.8 കോടി സബ്​സ്​ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലിനെ പിന്തുണച്ച്​ ലക്ഷക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ടിക്​ടോകിനെതിരെ തിരിഞ്ഞു.

#BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്​ടാഗുകൾ ഇപ്പോൾ ട്വിറ്ററിൽ ട്ര​​െൻറിങ്ങായി തുടരുകയാണ്​. ഇതിനിടെ പ്ലേസ്​റ്റോറിൽ ടിക്​ ടോകി​​​െൻറ ആപ്പിന്​ കൂട്ടമായി ചേർന്ന്​ കുറഞ്ഞ റേറ്റിങ്ങും കൊടുത്തു. എന്തായാലും കാരിമിനാറ്റിയുടെയും ആമിർ സിദ്ദീഖിയുടെയും ആരാധകർ പരസ്​പരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ വിർച്വൽ യുദ്ധം തുടരുകയാണ്​.


 

Tags:    
News Summary - TikTok is now rated 2 stars on Google Play-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.