വാഷിങ്ടൺ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾചോർന്ന വിവരം മറച്ചുവെച്ച സംഭവത്തിൽ 14.8 കോടി ഡോളർ (1000കോടി രൂപ) പിഴ നൽകാമെന്ന് ഒാൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. വ്യക്തിവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴത്തുകയാണിത്.
2016ലാണ് സംഭവം. ഉപഭോക്താക്കളും ഡ്രൈവർമാരുമുൾപ്പെടെ 5.7 കോടി ആളുകളുടെ വ്യക്തിവിവരങ്ങൾ ചോർന്ന വിവരം ഉബർ ഒരു വർഷത്തോളം മറച്ചുവെച്ചുവെന്നാണ് കേസ്. ഉബറിനെതിരെ യു.എസ് ഭരണകൂടവും 50 സ്ഥാപനങ്ങളും രംഗത്തുവന്നിരുന്നു. ചോർത്തിയ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉബർ ഹാക്കർമാർക്ക് ഒരുലക്ഷം ഡോളർ (72 ലക്ഷം രൂപ) നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.