വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പിലേക്ക്​ അഡ്​മി​െൻറ അനുമതിയില്ലാതെ കടന്നുകയറാ​മെന്ന്​ റിപ്പോർട്ട്​

സൂറിച്ച്​: വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ലെന്നും അഡ്​മി​​​െൻറ അറിവില്ലാതെ ഒരാൾക്ക്​ ഗ്രൂപ്പിനകത്തേക്ക്​ കയറാനാകുമെന്നും റിപ്പോർട്ട്​. ​അഡ്മി​​െൻറ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. ജർമൻ സെക്യൂരിറ്റി റിസർച്ച്​ സംഘമാണ്​ മെസേജിങ്​ ആപ്പായ വാട്ട്​സ്​ ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്​.

സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക്​ അഡ്മി​​​െൻറ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും.  സൂറിച്ചിൽ നടന്ന റിയൽ വേൾഡ്​ ക്രിപ്​റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ്​ ഗവേഷകർ വാട്ട്​സ്​ ആപ്പി​​​െൻറ സ​ുരക്ഷാ വീഴ്​ച തുറന്നുകാട്ടിയിരിക്കുന്നത്​. ഫേസ്​ബുക്കി​​​െൻറ ഉടമസ്ഥതയിലുള്ള മെസേജിങ്​ ആപ്പിന്​ ലോകത്ത്​ നൂ​റുകോടിയിലധികം ഉപ​ഭോക്താക്കളുണ്ട്. 

ഒരു വൈറസി​​െൻറ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റി​​െൻറ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. സാധാരണഗതിയില്‍ പുതിയൊരു അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പി​​െൻറ അഡ്മിന്‍ ക്ഷണം ലഭിക്കണം. എന്നാല്‍ ഇപ്രകാരം ക്ഷണിക്കുമ്പോള്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്ട്​സ്​ ആപ്പിലില്ല. ഈ പിഴവ് മുതലെടുത്താണ് മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ നുഴഞ്ഞുകയറാനാവുന്നത്. അനധികൃതമായി സെര്‍വറി​​െൻറ നിയന്ത്രണം ലഭിക്കുന്ന ആള്‍ക്ക് ഗ്രൂപ്പിലെ ഏതു സന്ദേശവും ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ വഴിതിരിച്ചുവിടാനും സാധിക്കും

ഗ്രൂപ്പ്​ ചാറ്റിലെ സുരക്ഷ പ്രശ്​നങ്ങൾ സംബന്ധിച്ച ഗവേഷകരുടെ വെളിപ്പെടുത്തൽ വാട്ട്​സ്​ ആപ്പ്​ വക്താവ്​ സഥിരീകരിച്ചു. ഗ്രൂപ്പിൽ അറിയാത്ത നമ്പർ കടന്നാൽ അത്​ നോട്ടിഫിക്കേഷനായി എത്തുമെന്നും. ഗ്രൂപ്പിലെ ഒരാൾക്ക്​ രഹസ്യമായി മറ്റൊരാളെ അംഗമാക്കാൻ കഴിയില്ലെന്നും വാട്ട്​സ്​ ആപ്പ്​ അറിയിച്ചു.  

സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി രണ്ടുവര്‍ഷം മുന്‍പു മുതല്‍ വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു.

Tags:    
News Summary - WhatsApp groups can be infiltrated- Technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.