ന്യൂയോർക്ക്: ഈ ലോക്ഡൗൺ കാലത്ത് വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആളുകൾ വീഡിയോ കാളിലൂടെ സ്വന്തം കുട ുംബങ്ങളെയും സുഹൃത്തുക്കളെയും കണ്ടാണ് ആശ്വാസം കണ്ടെത്തുന്നത്. ജനപ്രിയ സമൂഹമാധ്യമങ്ങളിൽ ഒന്നായ വാട്സ്ആപ് പിൽ നേരത്തെ നാല് പേർക്ക് മാത്രമാണ് ഗ്രൂപ്പ് കാളിൽ ഏർെപടാനായിരുന്നത്. സൂം, ഗൂഗ്ൾ ഡുവോ, ഐ.എം.ഒ എന്നീ അപ്ലിക്കേഷനുകളെത്തേടി ഉപഭോക്താക്കൾ പോയതിനെത്തുടർന്നാണ് വാട്സ്ആപ്പ് ഫീച്ചേഴ്സിൽ മാറ്റം വരുത്താൻ തയാറായത്.
ഇനിമുതൽ നാലിന് പകരം എട്ടുപേർക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് കാളിൽ പങ്കുചേരാൻ സാധിക്കും. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ബീറ്റ വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നത്. എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഇൗ സൗകര്യം അടുത്ത ആഴ്ച മുതലാണ് ലഭ്യമാകുക.
Today, we shared a new way to feel directly connected with someone over video -- and announced new product updates across @messenger @facebookapp @instagram @whatsapp @facebookgaming and @portalfacebook pic.twitter.com/EeVoJMysC6
— Facebook (@Facebook) April 24, 2020
ഇതോടൊപ്പം സൂം ആപ്പിന് കനത്ത വെല്ലുവിളി ഉയർത്തി മെസഞ്ചർ റൂമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഒരുസമയം 50 പേർക്ക് വരെ െമസഞ്ചർ റൂമിലെ വീഡിയോ കാളിങ്ങിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.