വാട്​സ്​ആപ്പി​​െൻറ ക്വാറൻറീൻ സ്റ്റിക്കറുകൾ ഉപയോഗിച്ച്​ തുടങ്ങിയോ ?

കാലിഫോർണിയ: കോവിഡ്​ 19 മഹാമാരിയുടെ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും സർക്കാരും ജനങ്ങൾക്കായി ചില ക്വാറ​ന്റ ീൻ മാർഗ നിർദേശങ്ങൾ മുന്നോട്ട്​ വെച്ചിട്ടുണ്ട്​. വീട്ടിലിരിക്കുന്നവർ അത്തരം നിർദേശങ്ങൾ പാലിക്കണമെന്ന്​ അവർ നിരന്തരം അഭ്യർഥിക്കുന്നുമുണ്ട്​. ഇൗ സാഹചര്യത്തിൽ അവർക്ക്​ പിന്തുണയുമായി എത്തിയിരിക്കുകയാണ്​ സമൂഹ മാധ്യമ ഭീ മനായ വാട്​സ്​ആപ്പ്​.

വാട്​സ്​ആപ്പുകളിൽ ഏറെ പ്രചാരമുള്ള ഒന്നാണ്​ സ്റ്റിക്കറുകൾ. ആളുകൾ തമ്മിലുള്ള ചാറ്റിങ ്ങിൽ സ്റ്റിക്കറുകൾക്കുള്ള പ്രാധാന്യം ഏറി വരുന്ന സാഹചര്യമാണ്​. വാക്കുകൾകൊണ്ട്​ പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാൻ കഴിയുന്നത്​ ചാറ്റിങ്ങ്​ ഏറെ എളുപ്പമാക്കിയിരിക്കുകയാണ്​. ഇൗ ജനപ്രീതി മുതലെടുത്ത്​ ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച്​ വാട്​സ്​ആപ്പ്​ കോവിഡ്​ കാലത്ത്​ കുറച്ച്​ സ്റ്റിക്കറുകൾ പുറത്തിറക്കിയിരിക്കുകയാണ്​.

വീട്ടിൽ ഒരുമിച്ച്​ എന്നർഥം വരുന്ന ‘Together at Home’സ്റ്റിക്കർ പാക്കുകളാണ്​ വാട്​സ്​ആപ്പ്​ പുറത്തിറക്കിയിരിക്കുന്നത്​. ക്വാറൻറീൻ മാർഗ നിർദേശങ്ങൾ കുഞ്ഞു കാർട്ടൂൺ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്​സ്​ആപ്പ്​ അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്​.

സ്റ്റിക്കറുകൾ ഇൗ സാഹചര്യത്തിൽ പ്രസക്​തിയേറിയതും വിദ്യാഭ്യാസപരവും സാർവത്രികവുമാണ്​. ഭാഷയുടെയും വയസി​​​​െൻറയും അതിർവരമ്പുകൾ ഭേദിക്കുന്ന തരത്തിൽ എല്ലാവരിലും ഇത്​ എത്തണം. ​ ഐസൊലേഷനിൽ കഴിയുന്ന ​പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, വ്യായാമം ചെയ്യൽ പോലുള്ള കാര്യങ്ങൾ ഒാർമിപ്പിക്കാനും ഒാരോരുത്തരും സ്റ്റിക്കർ ഉപയോഗിക്കുമെന്നാണ്​ പ്രത്യാശിക്കുന്നത്​. നമ്മുടെ സൂപ്പർ ഹീറോകളായ ആരോഗ്യപ്രവർത്തകരെ ആഘോഷിക്കാനും സ്റ്റിക്കറുകൾ ഉപയോഗിക്ക​ട്ടെ -വാട്​സ്​ആപ്പ്​ പറഞ്ഞു.

'ടുഗെതർ അറ്റ്​ ഹോം’ സ്റ്റിക്കറുകൾ വാട്​സ്​ആപ്പിൽ ലഭ്യമാണ്​. ഉപയോഗിച്ച്​ തുടങ്ങാൻ സ്റ്റിക്കർ സെക്ഷനിൽ പുത്തൻ സ്റ്റിക്കർ ആഡ്​ ചെയ്യാനുള്ള + ചിഹ്നത്തിൽ ക്ലിക്ക്​ ചെയ്​താൽ മതിയാകും.

Tags:    
News Summary - WhatsApp Releases ‘Together at Home’ Sticker-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.