ന്യൂയോർക്ക്: യാഹുവിെൻറ 1 ബില്യൺ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു. ബുധനാഴ്ചയാണ് യാഹു ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 2013ലാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയെതന്നാണ് സൂചന.
യാഹു ബുധനാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രകാരം ഹാക്കർമാർ യാഹുവിെൻറ നെറ്റ്വർക്കിലേക്ക് കടന്നു കയറുകയും എകദേശം 1 ബില്യൺ അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തിയതായും പറയുന്നു. ഉപഭോക്താകളുടെ ഇമെയിൽ അഡ്രസ്, പാസ്വേർഡുകൾ എന്നിവയെല്ലാമാണ് പ്രധാനമായും ചോർത്തിയിരിക്കുന്നത്. സുരക്ഷ വീഴ്ചയുടെ പശ്ചാതലത്തിൽ ഉപഭോക്താക്കളോട് പാസ്വേർഡുകൾ മാറ്റാൻ യാഹു നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന് മുമ്പ് സെപ്തംബർ മാസത്തിൽ യാഹുവിെൻറ ഏകദേശം 500 മില്യൺ അക്കൗണ്ടിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.