യുട്യൂബ് 45 മിനുട്ട് പണിമുടക്കി

ന്യൂഡൽഹി: ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് വൈബ്സൈറ്റായ യുട്യൂബ് 45 മിനുട്ട് പ്രവർത്തനരഹിതമായി. യൂടൂബിൽ കയറുമ്പോൾ 'സൈറ്റ് തകരാറിലാണ്' എന്ന സന്ദേശമാണ് വന്നത്.

യൂട്യൂബ്, യൂട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്ക്, യൂട്യൂബ് കിഡ്സ് എന്നിവയാണ് നിശ്ചലമായത്. 45 മിനുട്ടുകൾക്ക് ശേഷം യൂ ട്യൂബ് തകരാര്‍ പരിഹരിക്കപ്പെട്ടു. ഇതിനിടെ യൂട്യൂബ് വിൻഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.

വിഷയത്തില്‍ യൂട്യൂബ് അന്വേഷണമാരംഭിച്ചതായും തടസം നേരിട്ടതില്‍ എല്ലാ പ്രേക്ഷകരോടും മാപ്പ് പറയുന്നതായും അധികൃതർ പ്രതികരിച്ചു.

Tags:    
News Summary - YouTube Back After Global Outage-Tech News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.