പ്രതിദിനം ഇരുനൂറ് കോടിയിലധികം ജനങ്ങൾ ആവേശത്തോടെ ഉപയോഗിക്കുന്ന വാട്സ്ആപ് കാളുകൾ വളരുക തന്നെയാണ്. ഇപ്പോളിതാ, പുതിയ കാളിങ്, വിഡിയോ കാളിങ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്.
വാട്സ്ആപ് ഗ്രൂപ്പ്ചാറ്റിൽനിന്ന് മറ്റുള്ളവരെ തടസ്സപ്പെടുത്താതെ ആ വിഡിയോ കാളിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ മാത്രം ഇനി തിരഞ്ഞെടുക്കാം. ഇതിലൂടെ ഗ്രൂപ്പിലെ ഒരു മെംബർക്ക് സർപ്രൈസ് പാർട്ടിയോ സമ്മാനമോ നൽകുന്നതുപോലെയുള്ള കാര്യങ്ങൾ ആസൂത്രണംചെയ്യാൻ സാധിക്കും.
വിഡിയോ കാളുകൾ രസകരമാക്കാൻ പുതിയ അനിമൽ ഇഫക്ടുകൾ അടക്കം പുതിയ ഫിൽറ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നായ്ക്കുട്ടിയുടെ ചെവി ചേർക്കുന്നതുപോലെ 10 ഇഫക്ടുകളാണ് ഉൾപ്പെടുത്തിയത്.
പുതിയ ഫീച്ചറിൽ, എളുപ്പത്തിൽ ഡെസ്ക്ടോപ് ആപ്പിൽ (വെബ് വാട്സ്ആപ്) വാട്സ്ആപ് കാളുകൾ ആരംഭിക്കുന്നതിനും ഒരു കാൾ ലിങ്ക് സൃഷ്ടിക്കുന്നതിനും നേരിട്ട് ഒരു നമ്പർ ഡയൽ ചെയ്യുന്നതിനും സാധിക്കും.
ഗ്രൂപ്പ് കാളുകൾക്കും വ്യക്തിഗത കാളുകൾക്കും മികച്ച റെസലൂഷനുള്ള വിഡിയോ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.