ആമസോണിൽ നടക്കുന്ന മെഗാ ഇലക്ട്രോണിക്ക് സെയ്‍ലിൽ മികച്ച ലാപ്ടോപ്പുകൾ സ്വന്തമാക്കുവാൻ സാധിക്കും. നിലവിൽ വമ്പൻ ഓഫറിലാണ് ടോപ് ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ലഭിക്കുന്നത്. ഡെൽ, എയസർ, എച്ച.പി അസ്യൂസ് അങ്ങനെ പല കമ്പനികളുടെ ലാപ്ടോപ്പുകൾ നിങ്ങൾക്ക് ഓഫർ വിലക്ക് സ്വന്തമാക്കുവാൻ സാധിക്കും. ഈ സെയ്‍ലിൽ സ്വന്തമാക്കാവുന്ന ചില ലാപ്ടോപ്പുകളെ കുറിച്ച് അറിയാം..
15.6 ഇഞ്ച് വലുപ്പമുള്ള സ്ക്രീനിൽ 512 ജിബി ഹാർഡ് ഡിസ്ക് ലഭിക്കുന്ന ലാപ്ടോപ്പാണ് ഇവ. കോർ ഐ3 സിപിയു, എട്ട് ജിബി റാം, വിൻഡോസ് ഇലവൻ ഒപറേറ്റിങ് സിസ്റ്റം, എന്നിങ്ങനെയാണ് മറ്റ് പ്രധാന ഫിച്ചേഴ്സ്. ഗ്രാഫിക്സ് കാർഡ് ഇതിനൊപ്പം തന്നെ ലഭിക്കുന്നതാണ്. നിലവിൽ 40,000 രൂപയിലും താഴെ ഈ ലാപ്ടോപ്പുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.
15.6 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിനുള്ളത്. 16 ജിബി റാം മെമ്മറിയും വിൻഡോസ് ഇലവൻ ഒപറേറ്റിങ് സിസ്റ്റവും ഇവക്കുണ്ട്. റയ്സൻ 5 സിപിയും മോഡൽ, ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡ് എന്നിവയാണ് മറ്റ് ഫീച്ചേഴ്സ്. എച്ച് ഡി ഓഡിയോ, ലൈറ്റ് വെയ്റ്റ് നുമേറിക്ക് കീപാഡ് എന്നിവയെല്ലാം ഇതിന്‍റെ സ്പെഷ്യൽ ഫീച്ചറുകളാണ്.
കോർ ഐ7 സിപിയു മോഡൽ വരുന്ന അസ്യൂസ് വിവോബുക്ക് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ കെൽപുള്ളതാണ്. 15.6 ഇഞ്ച് ഡിസ്പ്ലെ, 512 ജിബി ഹാർഡ് ഡിസ്ക്, 16 ജിബി റാം എന്നിവയാണ് പ്രധാന ഫിച്ചേഴ്സ്. ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡ്, വിൻഡോസ് 11 എന്നിവയാണ് ഇതിന്‍റെ മറ്റ് ആകർഷണങ്ങൾ. പ്രിസിഷൻ ടച്ച്പാഡും ബാക്ക് ലിഫ്റ്റ് കീബോർഡും ലാപ്പിന്‍റെ സ്പെഷ്യൽ ഫീച്ചറുകളാണ്.
സിപിയു മോഡൽ റെയ്സൻ 3 5300Uവിൽ വരുന്ന ഈ ലാപ്ടോപ്പ് ലൈറ്റ് വെയ്റ്റ് കാറ്റഗറിയിൽ വരുന്നവയാണ്. എട്ട് ജി.ബി റാം മെമ്മറി, 15.6 ഇഞ്ച് ഡിസ്പ്ലെ, ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡ് എന്നിങ്ങനെയാണ് ലാപ്ടോപ്പിന്‍റെ ഫീച്ചറുകൾ. വിൻഡോസ് 11 ആണ് ഒപറേറ്റിങ് സിസ്റ്റം.
ഡെൽ വോസ്ട്രോ എന്ന് പേരിട്ടിരിക്കുന്ന ലാപ്പിന്‍റെ ഡിസ്പ്ലെ 15.6 ഇഞ്ചാണ്. 512 ജി.ബി ഹാർഡ് ഡിസ്ക്, എട്ട് ജി ബി റാം മെമ്മറി, എന്നിവയാണ് മെമ്മറി സൈസുകൾ. കോർ ഐ 3 സിപിയു മോഡൽ വിൻഡോസ് 11 ഓപറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡ് ഇതിനൊപ്പമുണ്ട്. വളരെ മെലിഞ്ഞ സ്ലീക്കിയായുള്ള രൂപകൽപ്പനയാണ് ഈ ലാപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.