സംഭവിച്ചത്​ ഏറ്റവും വലിയ 'ഫോൺ സ്​കാം'; 90 വയസുകാരിയിൽ നിന്ന്​ കവർന്നത്​ 241 കോടി രൂപ

ഹോ​ങ്കോങ്​ സിറ്റിയിൽ നടന്ന ഇതുവരെയുള്ള ഏറ്റവും വലിയ ഫോൺ സ്​കാമിന്​ ഇരയായത്​ 90 വയസുകാരിയായ സ്​ത്രീ. അവർക്ക്​ നഷ്​ടമായ തുകയാക​ട്ടെ 241 കോടി രൂപയും. ഹോ​ങ്കോങ്ങിലെ പോഷ്​ ഏരിയയായ 'ദ പീക്കിലെ' കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന വൃദ്ധയെ ചൈനീസ്​ ഒഫീഷ്യൽസ്​ എന്ന വ്യാജേന തട്ടിപ്പുകാർ ഫോണിലൂടെ സമീപിക്കുകയായിരുന്നു.

ചൈനയിൽ നടന്ന ഒരു പ്രമാദമായ ക്രിമിനൽ കേസിൽ പൊതു സുരക്ഷാ ഉദ്യോഗസ്ഥർ എന്ന്​ പരിചയപ്പെടുത്തിക്കൊണ്ട്​ ചില സ്​കാമർമാർ വൃദ്ധയുടെ ഐഡന്‍റിറ്റി ഉപയോഗിച്ചു എന്നാണ്​ അവർ പറഞ്ഞു വിശ്വസിപ്പിച്ചത്​. ആ കേസ്​ അന്വേഷിക്കുന്ന ടീമിന്‍റെ ബാങ്ക്​ അക്കൗണ്ടുകളിലേക്ക്​ പണം അയക്കാനും​ പിന്നീട്​ അവർ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക്​ ശേഷം ഒരാൾ സ്​ത്രീയുടെ വീട്ടിലെത്തി, ഒരു മൊബൈൽ ഫോണും സിം കാർഡും അവർക്ക്​ നൽകി. തട്ടിപ്പുകാരുമായി ബന്ധപ്പെടാനായിരുന്നു അത്​. അവർ അതിലൂടെ വൃദ്ധയുടെ അക്കൗണ്ടിൽ നിന്നും 11 ബാങ്ക്​ അക്കൗണ്ട്​ ട്രാൻസ്​ഫറുകൾ നടത്തിയെടുത്ത്​ 241 കോടി രൂപയാണ്​ കവർന്നത്​​. അഞ്ച്​ മാസങ്ങളെടുത്താണ്​ അത്രയും തുക തട്ടിപ്പുകാർ പോക്കറ്റിലാക്കിയത്​​. ഹോ​ങ്കോങ്​ സിറ്റിയിലെ തന്നെ ഏറ്റവും വലിയ ഫോൺ സ്​കാമിനാണ്​ 90 വയസുകാരി അതിലൂടെ ഇരയായത്​.

സിറ്റിയിൽ ഇത്തരത്തിൽ നിരവധി വൃദ്ധരായ ബില്യണയർമാർ താമസിക്കുന്നുണ്ടെന്ന്​ പൊലീസ്​ വ്യക്​തമാക്കുന്നു. തട്ടിപ്പുകാർക്ക്​ പണം അപഹരിക്കാൻ അത്​ എളുപ്പമാക്കുന്നതായും ​പൊലീസ്​ ചൂണ്ടിക്കാട്ടുന്നു. 2021ന്‍റെ ആദ്യ പകുതിയിൽ ഹോ​ങ്കോങ്ങിലെ ഫോൺ തട്ടിപ്പുകളിൽ 18 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​.

Tags:    
News Summary - 90-year-old woman conned out of $32 million in Hong Kong citys biggest phone scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.