'അലക്​സ ഡോട്ട്​ കോം' പൂട്ടാനൊരുങ്ങി ആമസോൺ

ആമസോണിന്‍റെ വെബ്​ സൈറ്റ്​ റാങ്കിങ്​ സൈറ്റായ അലക്സ ഡോട്ട്​ കോം (Alexa.com) അടുത്ത വർഷം പ്രവർത്തനം നിർത്തും. ആമസോൺ തന്നെയാണ്​ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. 2022 മെയ്​ ഒന്ന്​ വരെ മാത്രമായിരിക്കും വെബ്​ സൈറ്റ്​ പ്രവർത്തിക്കുക. ഡിസംബർ എട്ട്​ മുതൽ അലക്സ പുതിയ സബ്​സ്​ക്രിപ്​ഷൻ സ്വീകരിക്കുന്നതും നിർത്തലാക്കിയിരുന്നു.

25 വർഷം മുമ്പാണ്​ ആമസോൺ അലക്​സ്​ ഡോട്ട്​ കോം എന്ന വെബ്​ സൈറ്റ്​ റാങ്കിങ്​ സൈറ്റ്​ തുടങ്ങിയത്​. വെബ് ട്രാഫിക് വിശകലനം ചെയ്യലും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകൾ ലിസ്റ്റുചെയ്യലുമാണ്​ സൈറ്റിന്‍റെ പ്രധാന ജോലി.

അതേസമയം, ആമസോണിന്‍റെ വോയ്‌സ് അസിസ്റ്റന്‍റായ 'അലക്​സ'-യ്​ക്ക്​ പുതിയ പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ല. അവയുടെ പ്രവർത്തനം പതിവുപോലെ തുടരും.

കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക്​​ സന്ദർശിക്കുക

Tags:    
News Summary - Amazon to shut down website ranking site Alexa.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT