ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ സ്​റ്റോറുമായി ആപ്പിൾ; സെപ്​തംബർ 23ന്​ ലോഞ്ച്​ ചെയ്യും

ബെംഗളൂരു: ഒടുവിൽ ആപ്പിൾ ഇന്ത്യയിൽ ആദ്യമായി ഒാൺലൈൻ സ്​റ്റോർ തുറക്കുന്നു. സെപ്​തംബർ 23ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്ന സ്​റ്റോറിലൂടെ ആപ്പിളി​െൻറ എല്ലാ ഉത്​പന്നങ്ങളും നേരിട്ട്​ വാങ്ങാം. ഉപഭോക്താക്കളുടെ സഹായത്തിനായി ഓൺലൈൻ ടീമും പ്രവർത്തിക്കുമെന്ന്​ ആപ്പിൾ അറിയിച്ചിട്ടുണ്ട്​. കമ്പനിയുടെ സി.ഇ.ഒ ടിം കുക്കാണ്​ ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്​.

ഏഷ്യയിലെ പല രാജ്യങ്ങളിലും നേരത്തെ തന്നെ ആപ്പിൾ അവരുടെ ഒാൺലൈൻ - ഒാഫ്​ലൈൻ സ്​റ്റോറുകൾ തുറന്നിരുന്നെങ്കിലും ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന കാര്യം സംബന്ധിച്ച്​ സമീപകാലത്താണ്​ ആപ്പിൾ സൂചന നൽകിയത്​. ഇംഗ്ലീഷിൽ ഓൺലൈൻ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ കോൾ സഹായവും ഒാൺലൈൻ സ്​റ്റോറിലൂടെ ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്​.

കോവിഡ് 19 വൈറസ്​ പടർന്നുപിടിച്ച സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയായിരിക്കും ഡെലിവറി. വിദ്യാർത്ഥികൾക്ക് ആപ്പിൾ ഉത്പന്നങ്ങളിൽ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. ഇന്ത്യയിൽ അതികം വൈകാതെ തന്നെ റീട്ടെയിൽ ഔട്ട്ലെറ്റ് തുറക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്​. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ആദ്യം റീ​െട്ടയിൽ സ്​റ്റോറുകളെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു.

'ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്നവരുമായും അവരുടെ ചുറ്റുമുള്ള ലോകവുമായും സമ്പർക്കം പുലർത്തേണ്ടത് എത്ര പ്രാധാന്യമേറിയതാണെന്ന്​ ഞങ്ങൾക്കറിയാം. സെപ്​തംബർ 23ന്​ ഇന്ത്യയിൽ ആപ്പിൾ സ്​റ്റോർ ഒാൺലൈൻ ലോഞ്ച്​ ചെയ്​ത്​ ഞങ്ങളുടെ ഉപയോക്​താക്കളുമായി കണക്റ്റ്​ ചെയ്യുവാനും രാജ്യത്ത്​ ഞങ്ങളുടെ സേവനം വിപുലീകരിക്കാനും ഞങ്ങൾക്ക്​ കാത്തിരിക്കാനാവുന്നില്ല. -ടിം കുക്ക്​ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ വിപണി വിപുലീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ആപ്പിൾ റീട്ടെയിൽ പ്ലസ് പീപ്പിൾ സീനിയർ വൈസ് പ്രസിഡൻറ്​ ഡീഡ്രെ ഒബ്രിയനും അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT