ആമസോണിെൻറ ഓഡിയോബുക് ആപ്പായ 'ഓഡിബിളും' ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. നേരത്തെ ഖുർആൻ, ബൈബിൾ ആപ്പുകളും ആപ് സ്റ്റോറിൽ നിന്ന് ആപ്പിൾ നീക്കം ചെയ്തിരുന്നു. ചൈനയിൽ ഇന്റർനെറ്റ് സ്ഥാപനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങളുടെ പ്രത്യാഘാതത്തിെൻറ ഏറ്റവും പുതിയ ഉദാഹരണങ്ങളാണിവ.
പെർമിറ്റ് ആവശ്യകതകൾ കാരണം തങ്ങളുടെ ആപ്പ് ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത വിവരം ഓഡിബിൾ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുർആൻ ആപ്പായ 'ഖുർആൻ മജീദും' വിവിധ ബൈബിൾ ആപ്പുകളും ചൈനീസ് അധികൃതരുടെ നിർദേശമനുസരിച്ചാണ് ആപ്പിൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ, അമേരിക്കൻ ടെക് ഭീമൻ ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടില്ല.
ആപ് നീക്കംചെയ്യലിനെക്കുറിച്ച് സംസാരിക്കാൻ യുഎസിലെ ചൈനീസ് എംബസി വക്താവും വിസമ്മതിച്ചു. എന്നാൽ, ചൈനീസ് സർക്കാർ ''ഇന്റർനെറ്റിന്റെ വികസനത്തെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി'' അദ്ദേഹം പ്രതികരിച്ചു. അതേസമയം, ചൈനയിലെ ഇന്റർനെറ്റിന്റെ വികസനം ചൈനീസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.