യൂടൂബ് പ്രീമിയം ഉപഭോക്താക്കൾക്ക് ഇനി നോൺ പ്രീമിയം ഉപഭോക്താക്കൾക്കും വീഡിയോ ഷെയർ ചെയ്യാം; പുതിയ ഫീച്ചർ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ

യൂടൂബ്: പ്രീമിയം ഉപഭോകാത്ക്കൾക്ക്, പ്രീമിയം ഇല്ലാത്തവർക്ക് പ്രതിമാസം പത്ത് വീഡിയോ പങ്കിടാൻ അനുവാദം നൽകി യൂടൂബ്. ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്തതാൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയും. എന്നാൽ യൂടൂബ് പ്രീമിയം ലഭ്യമായ ഭൂപരിധിയിൽ സ്വീകർത്താവ് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

നിലവിൽ അർജൻറീന, ബ്രസീൽ, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നിവിടങ്ങളിലെ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഫീച്ചർ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ ഷെയർചെയ്യപ്പെടുന്ന വീഡിയോകൾ പത്തു തവണ കാണാൻ കഴിയും. യൂടൂബ് ഒർജിനൽസ്, ഷോർട് വീഡിയോ, ലൈവ് സ്ട്രീംസ്, സിനിമ ഇവയൊന്നും പരസ്യമില്ലാതെ ഷെയർ ചെയ്യാനാകില്ല. 

Tags:    
News Summary - youtube allows premium users to share videos to non premium users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.