കേന്ദ്ര സർക്കാർ 2021 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് പുതിയ ബജറ്റ് അത്ര സുഖമുള്ള പ്രതീക്ഷകളല്ല സമ്മാനിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ചില ഇളവുകൾ അധികൃതർ നീക്കം ചെയ്തതോടെ രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൊബൈൽ ഫോണുകളുടെ ചില പാർട്സിനും ചാർജറുകൾക്കുമുള്ള കസ്റ്റംസ് തീരുവയിലുണ്ടായിരുന്ന ഇളവുകൾ ഒഴിവാക്കാൻ കേന്ദ്രം തീരുമാനമെടുത്തതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. 'മൊബൈൽ ഫോണുകളുടെ ചില പാർട്സിനുള്ള കസ്റ്റംസ് തീരുവ പൂജ്യത്തിൽ നിന്ന് 2.5 ശതമാനമാക്കി ഉയർത്തും' - എന്നായിരുന്നു നിർമല സീതാരാമൻ വ്യക്തമാക്കിയത്. തൽഫലമായി, മറ്റ് രാജ്യങ്ങളിൽ നിന്ന് അത്തരം ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാർക്ക് കൂടുതൽ ചിലവ് വരും, കാരണം ഘടകങ്ങളുടെ മൂല്യത്തിെൻറ 2.5 ശതമാനം ഇന്ത്യൻ സർക്കാരിന് നൽകേണ്ടിവരും.
അതിനുപുറമേ ചാർജിങ് അഡാപ്റ്ററുകളുടെ കസ്റ്റംസ് തീരുവയുടെ നിരക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. സർക്കാരിെൻറ "മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭം പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്നതെന്നാണ് സൂചന. അതേസമയം, ലാവ എന്ന ഇന്ത്യൻ കമ്പനി മികച്ച തിരിച്ചുവരവ് നടത്തിയതൊഴിച്ചാൽ സ്മാർട്ട്‌ഫോണുകളോ സ്മാർട്ട്‌ഫോൺ ഘടകങ്ങളോ നിർമ്മിക്കുന്ന ധാരാളം ഇന്ത്യൻ ബ്രാൻഡുകൾ നിലവിലില്ല. ഇന്ത്യക്കാർ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ ചൈന, കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.