വാഷിങ്ടൺ: 25 വർഷം ലോകമാകെ കമ്പ്യൂട്ടറുകളിൽ ഇൻറർനെറ്റിനെ ചലിപ്പിച്ച 'ഇൻറർനെറ്റ് എക്സ്പ്ലോറർ' എന്ന ബ്രൗസർ ആപ്ലിക്കേഷൻ ചരിത്രത്തിലേക്ക് പിൻവാങ്ങുന്നു. 2022 ജൂൺ 15ന് എക്സ്പ്ലോററിനെ പിൻവലിക്കുമെന്ന് ആപ്ലിേക്കഷെൻറ ഉപജ്ഞാതാക്കളായ മൈക്രോസോഫ്റ്റ് കമ്പനി അറിയിച്ചു.
വിൻഡോസ് 95 ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പം 1995ലാണ് ഇൻറർനെറ്റ് എക്സ്പ്ലോററിനെ മൈക്രോസോഫ്റ്റ് രംഗത്തിറക്കിയത്. ഇൻറർനെറ്റിെൻറ ഉറ്റസുഹൃത്തായി വിരാജിച്ച ആപ്ലിക്കേഷനെ കമ്പ്യൂട്ടർ ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതുവരെ കുത്തകയായിരുന്ന 'നെറ്റ്സ്കേപ് നാവിഗേറ്ററി'െൻറ കഥ കഴിച്ചുകൊണ്ടായിരുന്നു എക്സ്പ്ലോററിെൻറ തേരോട്ടം.
2000ത്തോടെ എക്സ്പ്ലോറർ കുത്തകയായി മാറി. 2002ൽ ലോകത്തെ കമ്പ്യൂട്ടറുകളിൽ 95 ശതമാനത്തിലും എക്സ്പ്ലോററിെൻറ വിളയാട്ടമായിരുന്നുവെന്ന് 'സി.എൻ.എൻ' റിപ്പോർട്ട് െചയ്തു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ അതിെൻറ പ്രതാപം പടിപടിയായി ഇടിഞ്ഞു. 2010ൽ ഉപയോഗം 50 ശതമാനത്തിലേക്ക് താഴ്ന്നു. ഇപ്പോൾ അഞ്ചു ശതമാനത്തിലേക്ക് ചുരുങ്ങി.
ഇപ്പോഴത്തെ ഗൂഗ്ൾ സി.ഇ.ഒയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഗൂഗ്ൾ ക്രോം ആണ് എക്സ്പ്ലോററിന് മരണമണിയായത്. നിലവിൽ 69 ശതമാനം വിപണി വിഹിതമുള്ള ക്രോമിെൻറ വമ്പൻ വിജയം സുന്ദർ പിച്ചൈക്ക് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയുടെ തലപ്പത്തേക്കും വഴിതുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.