'ബൈജൂസ്​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

ദോഹ: പ്രമുഖ ഇന്ത്യൻ എജ്യൂടെക്​ ആപ്ലിക്കേഷനായ 'ബൈജൂസ്​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരായി. കഴിഞ്ഞ ദിവസമാണ്​ ഇതു സംബന്ധിച്ച്​ ഫിഫയും മലയാളിയായ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ​​'ബൈജൂസ്​' അധികൃതരും തമ്മിൽ ധാരാണാ പത്രത്തിൽ ഒപ്പുവെച്ചത്​.

ഫുട്​ബാൾ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരാവുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമെന്ന റെക്കോഡുമായാണ്​ ​'ബൈജൂസ്​' ഖത്തർ ലോകകപ്പിന്‍റെ പങ്കാളിയാവുന്നത്​. ഇതിനകം തന്നെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ എജ്യുടെക്​ ആപ്ലിക്കേഷനായി മാറിയ ബൈജൂസ്​, ലോകകപ്പിന്‍റെ ഔദ്യോഗിക പങ്കാളിയാവുന്നതോടെ ലോകമെങ്ങമുള്ള ഫുട്​ബാൾ ആരാധകർക്കിടയിലും വിപണി കണ്ടെത്താനാവും.


Tags:    
News Summary - BYJU'S becomes official sponsor of 2022 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT