ലണ്ടൻ: ട്വിറ്ററിൽ 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇമെയിൽ വിലാസങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ഓൺലൈൻ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
വിവര ചോർച്ച ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവക്കെല്ലാം കാരണമാകുമെന്ന് ഇസ്രായേൽ സെബർ സെക്യൂരിറ്റി നിരീക്ഷണ സ്ഥാപനമായ ഹഡ്സൺ റോക്ക് പറയുന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ചോർച്ചകളിലൊന്നാണ് ഇതെന്നും ഏജൻസി വ്യക്തമാക്കുന്നു.
അതേസമയം, റിപ്പോർട്ടിനെ കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ട്വിറ്റർ അന്വേഷണം നടത്തുമോയെന്നതിലും വ്യക്തതയില്ല. ഹാക്കർമാരെ കുറിച്ചോ അവരുടെ ലോക്കേഷൻ സംബന്ധിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പ് ഹാക്കിങ് നടന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.