വാട്സ്ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ‘ചാറ്റുകൾ പിൻ ചെയ്ത്’ വെക്കാനുള്ള ഓപ്ഷൻ ഏറെ ഉപകാരപ്രദമാണ്. ദിവസവും പല ഗ്രൂപ്പുകളിൽ നിന്നായി ആയിരക്കണക്കിന് സന്ദേശങ്ങൾ കുമിഞ്ഞുകൂടുന്ന യൂസർമാർക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളോ ചാറ്റുകളോ ആപ്പിൽ പിൻ ചെയ്ത് വെക്കാം.
ആപ്പ് തുറന്നാൽ കാണുന്ന ചാറ്റ് ഫീഡിന് മുകളിലായി മൂന്ന് ചാറ്റുകൾ മാത്രമാണ് നിലവിൽ യൂസർമാർക്ക് പിൻ ചെയ്ത് സൂക്ഷിക്കാൻ കഴിയുക. എന്നാൽ, ഈ ഫീച്ചറിൽ വാട്സ്ആപ്പ് പുതിയ മാറ്റം കൊണ്ടുവരാൻ പോവുകയാണ്. ഇനി മുതൽ മൂന്നെണ്ണത്തിന് പകരം, അഞ്ച് ചാറ്റുകൾ വാട്സ്ആപ്പിൽ പിൻ ചെയ്യാം.
വാട്സ്ആപ്പ് തുറന്ന്, അപ്രധാനമായ ഗ്രൂപ്പുകളും മറ്റും സ്ക്രോൾ ചെയ്ത് താഴെ പോകാതെ തന്നെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ആപ്പിന്റെ ഏറ്റവും മുകളിൽ നിന്ന് യൂസർമാർക്ക് ആക്സസ് ചെയ്യാം. “ദിവസവും ചാറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയും പ്രധാനപ്പെട്ടതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരെ സഹായിക്കുകയും ചെയ്യും’’. - ഫീച്ചറുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പറഞ്ഞു.
ആൻഡ്രോയ്ഡ് -
വാട്സ്ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ തെരഞ്ഞെടുത്ത് അതിൽ പ്രസ് ചെയ്ത് പിടിക്കുക. ആ ചാറ്റ് സെലക്ടായതായി കാണാൻ സാധിക്കും (ചാറ്റ് ഐക്കണിൽ ഒരു ‘ഗ്രീൻ ടിക്’ ദൃശ്യമാകും).
ശേഷം ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളിൽ ഇടത് ഭാഗത്തെ ‘പിൻ’ രൂപത്തിലുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്താൽ, ആ ചാറ്റ് ‘പിൻ’ ചെയ്യപ്പെട്ടതായി കാണാം.
ഐ.ഒ.എസ് -
വാട്ട്‌സ്ആപ്പ് തുറന്ന് നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സ്വൈപ്പ് ചെയ്യുക. അവിടെ അതിനുള്ള ഓപ്ഷൻ കാണാൻ സാധിക്കും
വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് -
ചാറ്റിന്റെ മുകളിൽ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.