ഇസ്രായേൽ ആസ്ഥാനമായുള്ള എൻ.എസ്.ഒ ഗ്രൂപ്പിെൻറ ചാര സോഫ്റ്റ്വെയർ ആയ പെഗസസ് ലക്ഷ്യമിട്ടത് ലോകവ്യാപകമായുള്ള മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമാണ്. കമ്പനിയുടെ ക്ലയൻറുകളായ അരലക്ഷത്തോളം ആളുകളുടെ ഫോൺനമ്പറുകൾ പെഗസസ് ചോർത്തിയെന്നാണ് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും മുൻ ന്യായാധിപരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 300ഓളം പേർ ചോർത്തൽ പട്ടികയിൽ ഉണ്ട്.
സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് 2016-ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗസസ്. പെഗസസ് പ്രോജക്ടിൽ പ്രവർത്തിച്ച 17 അംഗ സംഘത്തിെൻറ ഭാഗമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടനുസരിച്ച് സർക്കാറിെൻറ രഹസ്യാന്വേഷണ, നിയമ നിർവഹണ ഏജൻസികളുടെ ഏക ഉപയോഗത്തിനായി കൃത്യമായ സൈബർ ഇൻറലിജൻസ് പരിഹാരങ്ങൾക്കായി ഉപയോഗിക്കുന്ന സ്പൈവെയറാണിത്. കമ്പനിക്ക് 40 രാജ്യങ്ങളിലായി 60 സർക്കാർ ഉപഭോക്താക്കളുണ്ടെന്നാണ് വിവരം. ബൾഗേറിയയിലും സൈപ്രസിലും ഓഫിസുകളുണ്ടെന്നും ലണ്ടൻ ആസ്ഥാനമായുള്ള സ്വകാര്യ-ഇക്വിറ്റി സ്ഥാപനമായ നോവൽപിന കാപിറ്റലിെൻറ ഉടമസ്ഥതയിലുള്ളതാണ് പെഗസസ് എന്നും റിപ്പോർട്ടുകളുണ്ട്.
സർക്കാറുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റ്വെയറാണിത്. ഇത് എന്‍.എസ്.ഒ ഗ്രൂപ്പ് സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019ലും പെഗസസ് വാർത്തയായിരുന്നു.
ഐഫോൺ മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങൾ വരെ, ക്ലിക്കുകളൊന്നുമില്ലാതെതന്നെ ഏത് ഫോണിലും എവിടെയും നുഴഞ്ഞു കയറാൻ പര്യാപ്തമായ സ്പൈവെയറാണിത്. സ്പൈവെയർ ബാധിച്ചു കഴിഞ്ഞാൽ ആ ഫോൺ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്‌പൈവെയർ നിയന്ത്രിക്കുന്നവർക്ക് ദൃശ്യമാകും. ഹാക്കർമാർക്ക് ഫോണിെൻറ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
വിവിധ രാജ്യങ്ങളിലെ 600 സർക്കാർ ഉദ്യോഗസ്ഥർ, 65 ബിസിനസ് എക്സിക്യൂട്ടീവുകൾ, 85 മനുഷ്യാവകാശ പ്രവർത്തകർ,189 മാധ്യമപ്രവർത്തകർ, അറബ്രാജകുടുംബത്തിലെ ഏതാനു വ്യക്തികൾ എന്നിവരുടെ ഫോൺ വിവരങ്ങളാണ് ചോർന്നത്. അസർബൈജാൻ, ബഹ്റൈൻ, ഹംഗറി, ഇന്ത്യ, കസാഖ്സ്താൻ, മെക്സിേകാ, മൊറോകോ, റുവാണ്ട, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി അമ്പതോളം രാജ്യങ്ങളില്‍നിന്നായി 50,000ത്തോളം പേരുടെ നമ്പറുകള്‍ പെഗാസസിെൻറ ഡാറ്റാബേസില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്.
വാഷിങ്ടൺ പോസ്റ്റ്, ലെ മോണ്ടെ,സുഡോത്ഷെ സീതുങ്, ഷൈ സീറ്റ്, ദ ഗാർഡിയൻ, ദരാജ്, ദിരക്36,ലെ സോയിർ,നാക്,റേഡിയോ ഫ്രാൻസ്, ദ വയർ,പ്രൊെസസോ,അരിസ്രിഗി നോട്ടിസിയസ്, ദ ഓർഗനൈസ്ഡ് ക്രൈം, കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്റ്റ്, ഹാരറ്റ്സ്, പി.ബി.എസ് ഫ്രണ്ട്ലൈൻ എന്നിവയാണ് പിന്നിൽ പ്രവർത്തിച്ച 17 മീഡിയ ഔട്ലറ്റുകൾ.
അതേസമയം,തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് എൻ.എസ്.ഒ പറയുന്നു. ക്രിമിനലുകൾക്കും തീവ്രവാദികൾക്കുമെതിരെ പ്രയോഗിക്കാനാണ് ഈ സോഫ്റ്റ്വെയർ നിർമിച്ചതെന്നും കൈമാറിയ രാജ്യങ്ങളിലെ സൈനികർ, നിയമവിദഗ്ധർ, രഹസ്യാന്വേഷണ സംഘടനകൾ എന്നിവക്കു മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് കമ്പനിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.