സാൻ ഫ്രാൻസിസ്കോ: പ്രശസ്ത ഫ്രീ ഒാൺലൈൻ ഫോേട്ടാ എഡിറ്റിങ് ആപ്പായ പിക്സ്എൽആറിൽ (Pixl) നിന്നും 1.9 മില്യൺ യൂസർമാരുടെ സുപ്രധാന വിവരങ്ങൾ ചോർത്തി പുറത്തുവിട്ട് ഹാക്കർ. ഷൈനിഹണ്ടേർസ് എന്ന പേരിലുള്ള ഹാക്കറാണ് ആപ്പിെൻറ യൂസർ റെക്കോർഡുകൾ മോഷ്ടിച്ച് സൗജന്യമായി ഒരു ഹാക്കിങ് ഫോറത്തിൽ റിലീസ് ചെയ്തത്. ഇ-മെയിൽ അഡ്രസുകളും ലോഗിൻ പേരുകളും പാസ്വേർഡുകളും മറ്റ് സുപ്രധാന വിവരങ്ങളും ചോർത്തിയ ഡാറ്റയിൽ ഉൾപ്പെടും. ഫിഷിങ്ങും ക്രെഡൻഷ്യൽ സ്റ്റഫിങ് അറ്റാക്കുകളും നടത്തുന്ന സൈബർ കുറ്റവാളികൾക്ക് ഉപയോഗിക്കാവുന്ന വിവരങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
123rf എന്ന സ്റ്റോക്ക് ഫോേട്ടാ സൈറ്റ് ഹാക്ക് ചെയ്തതോടെയാണ് പിക്സ്എൽആറിൽ നിന്നുള്ള ഡാറ്റാബേസ് ഷൈനി ഹണ്ടേഴ്സ് ചോർത്തിയത്. ഇൻമാജിൻ എന്ന കമ്പനിയുടെ കീഴിലുള്ളതാണ് 123rf-ഉം പിക്സ്എൽആറും. മുമ്പും നിരവധി ആപ്പുകളും വെബ് സൈറ്റുകളും ഷൈനി ഹണ്ടേർസ് ഹാക്ക് ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ യൂസർ ഡാറ്റ സൗജന്യമായി ഹാക്കിങ് ഫോറത്തിൽ പങ്കുവെച്ചതിന് സൈബർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ ഷൈനി ഹണ്ടേഴ്സിന് നന്ദിയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.