‘ഇത് അവഗണിക്കരുത്’!! ഗൂഗിൾ ക്രോം യൂസർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഗൂഗിളിന്റെ കീഴിലുള്ള ക്രോം ആപ്പ് ബ്രൗസറായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഡാറ്റാ സുരക്ഷാ മുന്നറിയിപ്പാണ് കേന്ദ്രം നൽകിയിരിക്കുന്നത്. അവഗണിച്ചാൽ യൂസർമാരെ വലിയ കുഴപ്പത്തിലാക്കാൻ കഴിയുന്ന പ്രശ്നമാണ് ക്രോമിനെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ അവരുടെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ഗൂഗിൾ ക്രോമിനെ ആശ്രയിക്കുന്നതിനാൽ, ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ ടെക് ഭീമൻ പതിവായി അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നുണ്ട്. ഗൂഗിൾ കണ്ടെത്തുന്ന സുരക്ഷാ പ്രശ്നങ്ങൾ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന സെക്യൂരിറ്റി പാച്ചുകളുമായാണ് പുതിയ അപ്‌ഡേറ്റുകൾ വരുന്നത്.

ഗൂഗിൾ ക്രോം ബ്രൗസറിൽ അത്തരത്തിലുള്ള ഒരു അപകടസാധ്യത കണ്ടെത്തി, അതുകൊണ്ട് തന്നെ 112.0.5615.121- വേർഷന് മുമ്പുള്ള ക്രോം ബ്രൗസർ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഗൂഗിൾ ക്രോമിൽ ഒരു അപകടസാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വെളിപ്പെടുത്തി, ഒരു സൈബർ ആക്രമണകാരിക്ക് അവർ ലക്ഷ്യമിടുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ പ്രവേശിക്കാനും ഹാക്ക് ചെയ്യാനും മറ്റ് പല രീതിയിൽ ദുരുപയോഗം ചെയ്യാനും അനുവദിക്കുന്ന വലിയ സുരക്ഷാ പിഴവാണ് കണ്ടെത്തിയിരിക്കുന്നത്.

CERT-In പറയുന്നത് അനുസരിച്ച്, V8 JavaScript എഞ്ചിനിലെ ഒരു തരം ആശയക്കുഴപ്പം കാരണമാണ് ഗൂഗിൾ ക്രോമിൽ ഈ അപകടസാധ്യത നിലനിൽക്കുന്നത്. കൂടാതെ ഒരു ക്രാഫ്റ്റ് ചെയ്ത HTML പേജ് വഴി അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാനായി ഇത് ഉപയോഗപ്പെടുത്താൻ കഴിയും. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി സെക്യൂരിറ്റി അപ്ഡേറ്റുകൾ ചെയ്യാനാണ് നിർദേശം.

Tags:    
News Summary - Indian government issues warning for Google Chrome users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT