തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഐ.ആർ.സി.ടി.സി വഴി പ്രതിമാസം ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയായി ഉയർത്തി. ആധാർ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽനിന്ന് നിലവിൽ ബുക്ക് ചെയ്യാവുന്ന ആറ് ടിക്കറ്റുകളെന്നത് 12 ആയാണ് വർധിപ്പിച്ചത്. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽനിന്ന് എടുക്കാവുന്ന ടിക്കറ്റുകൾ 12ൽനിന്ന് 24 ആയും കൂട്ടി.
അതേസമയം നേരത്തെയുള്ളതുപോലെ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽനിന്ന് 12 ാമത്തെ ടിക്കറ്റിനു ശേഷമുള്ള റിസർവേഷനുകളിൽ ആധാർ ഉടമ യാത്ര ചെയ്തിരിക്കണം. ടിക്കറ്റ് പരിധി 24 ആയി ഉയർന്നിട്ടുണ്ടെങ്കിലും ഇതിൽ നേർപകുതിയിലും ആധാർ ഉടമ ഉൾപ്പെടുന്ന യാത്രയേ സാധിക്കൂ. സ്വകാര്യ ഏജൻസികളും മറ്റും അമിത നിരക്ക് ഈടാക്കി ടിക്കറ്റുകൾ വിൽപന നടത്തുന്ന സാഹചര്യത്തിലാണ് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം നേരത്തേ പരിമിതപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.