മൂന്നാറിലെ തേയിലത്തോട്ടത്തിലും ബെർനി സാൻഡേഴ്​സ്;​ മീം ഏറ്റെടുത്ത്​ കേരള ടൂറിസവും

ഇൻറർനെറ്റിൽ ഇപ്പോൾ ബെർനി സാൻഡേഴ്​സ്​ മീം ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ്​. അദ്ദേഹം ഒരു കസേരയിൽ ഇരിക്കുന്ന ചിത്രം എവിടെയൊക്കെ എഡിറ്റ്​ ചെയ്​ത്​ കയറ്റാൻ പറ്റുമോ, അവിടെയൊക്കെ തിരുകിക്കയറ്റുകയാണ്​ നെറ്റിസൺസ്​.

ഇനി കാര്യമെന്തെന്ന്​ അറിയാത്തവർക്കായി പറയാം... -ജോ ബൈഡ​െൻറ സ്ഥാനാരോഹണ ചടങ്ങിൽ പ​െങ്കടുക്കാനായി സെനറ്ററായ ബെർനി സാൻഡേഴ്​സും കാപിറ്റലിലെത്തിയിരുന്നു. ​വിൻറർ ജാക്കറ്റും കളർഫുള്ളായ മിറ്റൺസും ധരിച്ചായിരുന്നു അദ്ദേഹം പരിപാടി വീക്ഷിച്ചത്​. വിവിധ മേഖലകളിലെ പ്രമുഖരും ഹോളിവുഡ്​ സെലിബ്രിറ്റികളും അങ്ങേയറ്റം സ്​റ്റൈലിഷായി ചടങ്ങിലെത്തിയപ്പോൾ സാൻഡേഴ്​സ​െൻറ തീർത്തും സാധാരണമായ വസ്​ത്രം ധരിച്ചുള്ള ഇരുത്തമാണ്​ നെറ്റിസൺസ്​ ഏറ്റെടുത്തത്​.

സാൻഡേഴസൻ കസേരയിൽ കൈകാലുകൾ കോർത്തുവെച്ച്​ ഇരിക്കുന്ന ചിത്രം എഡിറ്റ്​ ചെയ്​ത്​ വേർപ്പെടുത്തി മറ്റ്​ ചിത്രങ്ങളിൽ ചേർത്തുവെച്ച്​ രസകരമായ മീമുകൾ ഉണ്ടാക്കിക്കൊണ്ടരിക്കുകയാണ് ​​​ട്രോളൻമാർ.

ഇന്ത്യക്കാരും സാൻഡേഴ്​സ​െൻറ മീമുകൾ ഏറ്റെടുത്തുകഴിഞ്ഞു. എന്തിന്​ ​കേരള ടൂറിസവും അവരുടെ സാൻഡേഴ്​സ്​ മീം വേർഷൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​​. മൂന്നാറിലെ ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ടാണ്​ അവരുടെ ട്രോൾ. അവിടുത്തെ ഒരു ഹിൽസ്​റ്റേഷനിലുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ ഇരിക്കുന്ന ബെർനി സാൻഡേഴ്​സ​െൻറ ചിത്രത്തിന്​ അടിക്കുറിപ്പായി 'ചൂട്​ പകരുന്ന വൂളൻ മിറ്റൻസും ധരിച്ച്​ മൂന്നാറിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കൂ' എന്നും കേരള ടൂറിസം ചേർത്തിട്ടുണ്ട്​​. ട്വീറ്റിന്​ വന്ന മറുപടികളും ഏറെ രസകരമാണ്​.

ചില ബെർനി സാൻഡേഴ്​സ്​ ട്രോളുകൾ കാണാം...


Tags:    
News Summary - Kerala Tourism shares Bernie Sanders in Munnar meme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT