ലണ്ടൻ: സമൂഹ മാധ്യമ ഭീമൻ മെറ്റയ്ക്കെതിരെ ബ്രിട്ടനിൽ 3.2 ബില്യൺ ഡോളറിെൻറ കേസ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യത്തെ 4.4 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് നടപടി. 1998ലെ കോംപറ്റീഷൻ ആക്‌ടും മെറ്റ ലംഘിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
ഡോ. ലിസ ലോവ്ഡാൽ ഗോംസനാണ് ഫേസ്ബുക്കിനെതിരെ നീക്കം നടത്തിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് വിലയീടാക്കാത്ത സമൂഹ മാധ്യമ ഭീമൻ അവരുടെ വരുമാനത്തിെൻറ ഭൂരിഭാഗവുമും ഉണ്ടാക്കുന്നത് യൂസർമാരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചും കൈമാറിയുമാണെന്ന് ലിസ ആരോപിക്കുന്നു.
ഫേസ്ബുക്ക് അവർക്ക് വിപണിയിലുള്ള ആധിപത്യം യൂസർമാരുടെ ഡാറ്റ ഉപയോഗപ്പെടുത്തി ദുരുപയോഗം ചെയ്യുകയാണ്. ആഗോളതലത്തിൽ മെറ്റയുണ്ടാക്കുന്ന വരുമാനത്തിെൻറ 98 ശതമാനവും വരുന്നത് പരസ്യദാതാക്കളിൽ നിന്നാണ്. ഫേസ്ബുക്ക് യൂസർമാരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്ത് ഒാരോരുത്തർക്കുമായി പ്രത്യേകം പ്രൊഫൈലുകൾ നിർമിച്ചിട്ടുണ്ട്. അതുപയോഗിച്ചാണ് അവർ പരസ്യങ്ങൾക്കായി ആളുകളെ ടാർഗറ്റ് ചെയ്യുന്നതെന്നും കേസിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.