കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി രാജവാഴ്ച്ച തുടരുകയാണ്. എന്നാൽ, ഒക്ടോബർ 27-ാം തീയതി ബുധനാഴ്ച്ച മറ്റൊരു അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് ആപ്പിളിനെ ചെറുതായെന്ന് ഞെട്ടിച്ചു.
ഓഹരികളിലുണ്ടായ കുതിപ്പാണ് സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റിന് നേട്ടമായത്. ഓഹരി വില 4.2 ശതമാനം കുതിച്ച് 323.17 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലാണ് അവസാനിച്ചത്. അത് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 2.426 ട്രില്യൺ ഡോളറായി ആയി ഉയർത്തി. ആപ്പിളിേൻറത് 2.461 ട്രില്യൺ ഡോളറാണ്.
ഐഫോൺ നിർമാതാക്കൾ അവരുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവിടുന്നതിന് ഒരു ദിവസം മുമ്പാണ് മൈക്രോസോഫ്റ്റ് കുതിപ്പ് നടത്തിയത്. കമ്പനിയുടെ കീഴിലുള്ള അസൂർ ക്ലൗഡ്-കമ്പ്യൂട്ടിംഗ് ബിസിനസ് മൂന്നാം പാദത്തിൽ നേടിയ ശക്തമായ വളർച്ച കുതിപ്പിന് ഇന്ധനമായി മാറി. അതേസമയം, ആപ്പിളിെൻറ ഓഹരികൾ 0.3% ഇടിഞ്ഞിരുന്നു. ആഗോള വിതരണ ശൃംഖല നേരിടുന്ന പ്രതിസന്ധി ഐഫോൺ നിർമാതാക്കളെ ബാധിക്കുന്നതിലാണ് നിക്ഷേപകർ ശ്രദ്ധകേന്ദ്രീകരിച്ചത്.
മൈക്രോസോഫ്റ്റിന്റെ ഒാഹരി ഈ വർഷം 45 ശതമാനമാണ് ഉയർന്നത്. ബിൽ ഗേറ്റ്സിെൻറ കമ്പനിയുടെ കീഴിലുള്ള ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങൾ മഹാമാരിക്കാലത്ത് ഡിമാൻറ് വർധിക്കുകയായിരുന്നു. 2021ൽ ആപ്പിളിന്റെ ഓഹരികൾ 12 ശതമാനമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.