7,000 രൂപയ്​ക്ക്​ സോഫ ഒ.എൽ.എക്​സിലിട്ടു; യുവാവിന്​​ നഷ്​ടമായത്​ 63,500 രൂപ

മുബൈ: ഒ.എൽ.എക്​സിൽ സോഫ വിൽക്കാൻ ശ്രമിച്ച യുവാവിന്​​ നഷ്​ടമായത്​ 63,500 രൂപ. മുംബൈ സ്വദേശിയാണ്​ 7,000 രൂപയ്​ക്ക്​ സോഫ ഒ.എൽ.എക്​സിലിട്ടത്​. എന്നാൽ, ഒരു സൈബർ കുറ്റവാളി സോഫ വാങ്ങാനെന്ന വ്യാജേന സെല്ലറെ ബന്ധപ്പെടുകയായിരുന്നു. പലതവണയായി യുവാവിനെ കബളിപ്പിച്ചാണ്​ 63,500 രൂപ തട്ടിപ്പുകാരൻ നേടിയെടുത്തത്​. ഭയന്ദർ സ്വദേശിയും ലാബ്​ ഒാപറേറ്ററുമായ യുവാവ്​ സംഭവവുമായി ബന്ധപ്പെട്ട്​ നവ്​ഘർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

ക്യൂ.ആർ കോഡ്​ തട്ടിപ്പ്​

ഒ.എൽ.എക്​സിലിട്ട സോഫ വാങ്ങാൻ താൽപര്യമുള്ള അന്ദേരിയിലെ ഫർണിച്ചർ ഷോപ്പുടമ എന്ന്​ കാട്ടിയാണ്​ യുവാവുമായി തട്ടിപ്പുകാരൻ ബന്ധപ്പെടുന്നത്​.​ ശേഷം പരാതിക്കാരന്​ സ്​കാൻ ചെയ്യാനായി ഒരു ക്യൂ.ആർ കോഡും അയാൾ അയച്ചുകൊടുത്തു. ആ കോഡ്​ സ്​കാൻ ചെയ്​ത്​ ഒരു രൂപ ഇ-വാലറ്റായി നൽകിയാൽ രണ്ട്​ രൂപ പരാതിക്കാരന്​ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. യുവാവ്​ പറഞ്ഞതുപോലെ ചെയ്യുകയും രണ്ട്​ രൂപ ലഭിക്കുകയും ചെയ്​തു.

അടുത്തതായി 3,500 രൂപയാണ്​ ആവശ്യപ്പെട്ടത്​. അങ്ങനെ ചെയ്​താൽ 7,000 രൂപ തരാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. 3,500 രൂപ അയച്ചുനൽകിയെങ്കിലും, അത്​ ടെക്​നിക്കൽ ​​പ്രശ്​നങ്ങൾ കാരണം കിട്ടിയില്ല, എന്ന്​ പറഞ്ഞുകൊണ്ട്​ പരാതിക്കാരന്​ മറ്റൊരു ക്യൂ.ആർ കോഡ്​ അയച്ചുകൊടുത്തു. പിന്നീട്​ സാ​േങ്കതിക പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി​ പലതവണയായി ക്യൂ.ആർ കോഡുകൾ തട്ടിപ്പുകാരൻ അയച്ചുകൊടുത്തു. അപ്പോഴൊക്കെ അത്​ സ്​കാൻ ചെയ്​ത്​ പണം ട്രാൻസ്​ഫർ ചെയ്​ത പരാതിക്കാരന്​ അവസാനം 63,500 രൂപയോളം നഷ്​ടമായതോടെയാണ്​ താൻ പറ്റിക്കപെടുകയാണെന്ന ബോധം വന്നത്​. പിന്നാലെയാണ്​ ലോക്കൽ പൊലീസിൽ പരാതി നൽകിയത്​.

മീര-ഭയന്ദർ വസായ്-വിരാർ കമ്മീഷണറേറ്റിലെ നവഘർ പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ തിങ്കളാഴ്ച എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Mumbai man tries to sell sofa online loses rs 63500 in fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT