മുംബൈ: എഡ് ടെക് കമ്പനിയായ ബൈജൂസ് ആപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സൈബർ കുറ്റവാളികളുടെ ചതിയിൽപെട്ട മുംബൈ സ്വദേശിനിയായ അധ്യാപികക്ക് നഷ്ടമായത് 82,629 രൂപ. പ്രമുഖ ജോബ് സെർച്ചിങ് വെബ് സൈറ്റായ നൗക്രി ഡോട്ട് കോമിൽ (Naukri.com) രജിസ്റ്റർ ചെയ്ത അധ്യാപികക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു കോൾ വന്നിരുന്നു. അധ്യാപികയുടെ പ്രൊഫൈൽ കണ്ട് ബൈജൂസ് അധികൃതർ അവരുടെ ആപ്പിലേക്കുള്ള ടീച്ചറായി തെരഞ്ഞെടുത്തതായി കോൾ ചെയ്ത സ്ത്രീ അറിയിക്കുകയും ചെയ്തു.
എന്നാൽ, തട്ടിപ്പുകാരൻ അതിന് ശേഷം പരിശീലനത്തിെൻറയും മറ്റ് ഫീസുകളുടെയും പേര് പറഞ്ഞ് പലതവണയായി 38കാരിയായ അധ്യാപികയിൽ നിന്ന് പണം വാങ്ങിക്കുകയായിരുന്നു. ആപ്ലിക്കേഷൻ ഫീസായി ആദ്യം 1,900 രൂപ ആവശ്യപ്പെട്ടു. എങ്ങനെയാണ് പണമടയ്‌ക്കേണ്ടതെന്ന് ചോദിച്ചപ്പോൾ ''കരൺ മെഹ്‌റ'' എന്ന സീനിയർ എക്സിക്യൂട്ടീവിനെ ഫോണിൽ കണക്ട് ചെയ്യുകയായിരുന്നു. തട്ടിപ്പിെൻറ ഭാഗമായ മെഹ്‌റ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുകയും, തിരഞ്ഞെടുക്കൽ പ്രക്രിയ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, മോഹിത് എന്ന പേര് പറഞ്ഞുകൊണ്ട് അടുത്ത ദിവസം, മറ്റൊരു തട്ടിപ്പുകാരൻ വിളിച്ച് ട്രെയിനിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി 28,629 രൂപയുടെ പേയ്‌മെൻറുകൾ നടത്താൻ ആവശ്യപ്പെട്ടു. അതോടെ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുകയും പിന്നീട് ബോറിവാളി പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.